CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 58 Minutes 47 Seconds Ago
Breaking Now

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പ്രവാസിയെ തട്ടിക്കൊണ്ടുപോയി ; പിന്നില്‍ സ്വര്‍ണക്കടത്തു സംഘമെന്ന് സൂചന

അബുദാബിയില്‍ നിന്ന് എത്തിയ യാത്രക്കാരനെ കൊണ്ടോട്ടി കോളോത്ത് വെച്ചണ് പിന്നാലെയെത്തിയ കാറില്‍ വന്ന സംഘം മര്‍ദ്ദിച്ച് തട്ടി കൊണ്ട് പോവുകയായിരുന്നു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി. കരിപ്പൂരിലെത്തിയ യാത്രക്കാരനെ യാത്രമദ്ധ്യേ വാഹനം തടഞ്ഞ് നിര്‍ത്തിയാണ് തട്ടിക്കൊണ്ടുപോയത്. മുക്കത്തുള്ള ടാക്‌സി ഡ്രൈവര്‍ അഷ്‌റഫാണ് തന്റെ വാഹനം തടഞ്ഞ് യാത്രക്കാരനെ തട്ടി കൊണ്ട് പോയതായി കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കിയത്.

കുറ്റ്യാടി സ്വദേശിയായ മുഹമ്മദ് റിയാസിനെയാണ് തട്ടി കൊണ്ട് പോയതന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ സംഭവത്തില്‍ ഇദ്ദേഹത്തിന്റെ ബന്ധുകള്‍ ആരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. ഇന്നലെ വൈകിട്ട് ആറ് മണിക്കായിരുന്നു സംഭവം. അബുദാബിയില്‍ നിന്ന് എത്തിയ യാത്രക്കാരനെ കൊണ്ടോട്ടി കോളോത്ത് വെച്ചണ് പിന്നാലെയെത്തിയ കാറില്‍ വന്ന സംഘം മര്‍ദ്ദിച്ച് തട്ടി കൊണ്ട് പോവുകയായിരുന്നു.

വാഹനം തടഞ്ഞ് യാത്രക്കാരനെ പിടിച്ചിറക്കി മര്‍ദിച്ചു. ആളുകൂടിയതോടെ പിന്നാലെയെത്തിയ മറ്റൊരു കാറില്‍ യാത്രക്കാരനെ വലിച്ച് കയറ്റി കൊണ്ടുപോവുകയായിരുന്നെന്നാണ് ഡ്രൈവറുടെ മൊഴി. കൊടുവള്ളി സ്വദേശികളായ സ്വര്‍ണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് സംശയം. കൊണ്ടോട്ടി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.