CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 58 Minutes 15 Seconds Ago
Breaking Now

ഇത് 'ദൈവത്തിന്റെ കളിയല്ല' സര്‍ക്കാരിന്റെ പരാജയം; യുകെയിലെ രണ്ടാംഘട്ട കൊറോണാവൈറസ് വ്യാപനത്തില്‍ ബോറിസിനെ നിര്‍ത്തിപ്പൊരിച്ച് ലേബര്‍ നേതാവ്

രാജ്യത്തിന് പര്യാപ്തമായ നേതൃത്വം ഇല്ലെന്നും കീര്‍ സ്റ്റാര്‍മര്‍ വാദിച്ചു

ബ്രിട്ടനിലെ കൊവിഡ്-19 പ്രതിസന്ധി കൈകാര്യം ചെയ്യുന്ന ബോറിസ് ജോണ്‍സന്റെ രീതികളെ കടന്നാക്രമിച്ച് ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍. ബിബിസി പ്രൈം ടൈം സ്ലോട്ട് ഉപയോഗപ്പെടുത്തി പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചത് ടോറി എംപിമാരെ ചൊടിപ്പിച്ചിട്ടുണ്ട്. 

പ്രധാനമന്ത്രി നടത്തിയ കൊറോണാവൈറസ് പ്രസ്താവന സംബന്ധിച്ച് 24 മണിക്കൂറിന് ശേഷം മറുപടി നല്‍കാനാണ് ലേബര്‍ നേതാവിന് അവസരം നല്‍കിയത്. ബോറിസിന്റെ നടപടികള്‍ പരാജയമാണെന്ന് ചൂണ്ടിക്കാണിക്കാന്‍ സ്റ്റാര്‍മര്‍ അവസരം വിനിയോഗിച്ചു. പ്രധാനമന്ത്രി രാഷ്ട്രീയമല്ലാത്ത കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ അതിന് രാഷ്ട്രീയമായി മറുപടി നല്‍കാന്‍ ബിബിസി വേദിയൊരുക്കിയതാണ് ടോറി എംപിമാരെ രോഷാകുലരാക്കുന്നത്. 

അതേസമയം പ്രധാനമന്ത്രി പ്രഖ്യാപിച്ച കൊറോണാവൈറസ് നടപടികളെ സ്റ്റാര്‍മര്‍ പിന്തുണച്ചു. 'വൈറസിന്റെ മടങ്ങിവരവും, വിലക്കിന്റെ മടങ്ങിവരും ദൈവത്തിന്റെ കളിയല്ല. ഇത് സര്‍ക്കാരിന്റെ പരാജയമാണ്. ആവശ്യപ്പെട്ടതെല്ലാം ബ്രിട്ടനിലെ ജനങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന് ഇത് സാധിച്ചില്ലെന്നാണ് ഞാന്‍ ആശങ്കപ്പെടുന്നത്', ലേബര്‍ നേതാവ് വിമര്‍ശിച്ചു. 

രാജ്യത്തിന് പര്യാപ്തമായ നേതൃത്വം ഇല്ലെന്നും കീര്‍ സ്റ്റാര്‍മര്‍ വാദിച്ചു. പ്രധാനമന്ത്രിയുടെ സ്വഭാവരീതി ഇതിന് അനുയോജ്യമല്ലെന്നാണ് കരുതുന്നതെന്നും നേതാവ് കൂട്ടിച്ചേര്‍ത്തു.   




കൂടുതല്‍വാര്‍ത്തകള്‍.