CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 43 Minutes 18 Seconds Ago
Breaking Now

60 ദിവസം നീണ്ട കൊവിഡ് പോരാട്ടത്തിനൊടുവില്‍ കൈയടിച്ച് യാത്രയാക്കിയ 47-കാരന്‍ മരണമടഞ്ഞു; അത്യാഹിത വിഭാഗത്തില്‍ രണ്ട് മാസം കിടന്ന രോഗി കൊവിഡ്-19 ലക്ഷണങ്ങളില്‍ നിന്നും മോചനം നേടിയ ശേഷം കോമയിലായി; മരണത്തില്‍ ഞെട്ടി നഴ്‌സ് ഭാര്യ

യഥാര്‍ത്ഥ രോഗത്തില്‍ നിന്നും മുക്തി നേടിയ ശേഷം പിന്നാലെ എത്തുന്ന മറ്റ് ദുര്‍ഘടങ്ങളാണ് റിബായയുടെ ജീവന്‍ കവര്‍ന്നതെന്നാണ് കുടുംബം വിശ്വസിക്കുന്നത്

60 ദിവസം കൊറോണാവൈറസുമായി പോരാട്ടം, ഒടുവില്‍ രോഗമുക്തി നേടിയതോടെ അത്യാഹിത വിഭാഗത്തില്‍ നിന്നും കൈയടിച്ച് യാത്രയാക്കല്‍. പക്ഷെ ഇതിനെല്ലാം ഒടുവില്‍ മരണം ആ രോഗിയെ കാത്തുനിന്നു. രണ്ട് മാസത്തോളം മെക്കാനിക്കല്‍ വെന്റിലേറ്ററിന്റെ സഹായത്തില്‍ ജീവന്‍ പിടിച്ചുനിര്‍ത്തിയ ശേഷം ജൂലൈയില്‍ ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലിലെ ഐസിയുവില്‍ നിന്നും പുറത്തിറങ്ങിയ ഏറ്റവും അവസാനത്തെ കൊവിഡ്-19 രോഗി 47-കാരനായ എയ്‌റോസ്‌പേസ് എഞ്ചിനീയര്‍ റോഹല്‍ റിബായയാണ് മരിച്ചത്. 

ഇന്‍ഫെക്ഷനില്‍ നിന്നും മുക്തി നേടിയ റിബായയെ ജനറല്‍ വാര്‍ഡില്‍ റിഹാബിനായി മാറ്റിയിരുന്നു. ഇതിന് ശേഷം ആഗസ്റ്റ് 14ന് ഡിസ്ചാര്‍ജ്ജ് ചെയ്യുകയുമുണ്ടായി. എന്നാല്‍ ഒക്ടോബര്‍ 13ന് ലങ്കാഷയറില്‍ ലിതാമിലെ വീട്ടില്‍ വെച്ച് കാര്‍ഡിയാക് അറസ്റ്റ് നേരിട്ട റിബായ രണ്ട് ദിവസത്തിന് ശേഷം ആശുപത്രിയില്‍ വെച്ച് മരിച്ചു. വൈറസിന്റെ സുദീര്‍ഘമായ പ്രത്യാഘാതങ്ങളില്‍ നിന്നും ഭര്‍ത്താവിന് ഒരിക്കലും മുക്തി ലഭിച്ചില്ലെന്ന് നഴ്‌സായ ഭാര്യ സ്റ്റെല്ലാ റിസിയോ റിബായ പറഞ്ഞു. 

യഥാര്‍ത്ഥ രോഗത്തില്‍ നിന്നും മുക്തി നേടിയ ശേഷം പിന്നാലെ എത്തുന്ന മറ്റ് ദുര്‍ഘടങ്ങളാണ് റിബായയുടെ ജീവന്‍ കവര്‍ന്നതെന്നാണ് കുടുംബം വിശ്വസിക്കുന്നത്. അതേസമയം പോസ്റ്റ്‌മോര്‍ട്ടം നടക്കാത്തതും, ഇന്‍ക്വസ്റ്റ് നടക്കുമോയെന്ന് ഉറപ്പില്ലാത്തതും മൂലം കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. കൊവിഡ്-19 മരണം കൊറോണറുടെ മുന്നിലെത്താനുള്ള കാരണമല്ലെന്നാണ് സര്‍ക്കാര്‍ ഗൈഡന്‍സ്.

രോഗം നേരിടുന്നവര്‍ക്ക് ഹൃദയം, ലിവര്‍, കിഡ്‌നി, ബ്രെയിന്‍ എന്നിവിടങ്ങളില്‍ ഇന്‍ഫ്‌ളമേഷന് സാധ്യതയുള്ളതായാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ഇന്‍ഫ്‌ളേം ആയിട്ടുള്ള ഹാര്‍ട്ട് മസില്‍ കാര്‍ഡിയാക് അറസ്റ്റിന് വഴിവെയ്ക്കുമെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.