CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 42 Minutes 50 Seconds Ago
Breaking Now

ഈലിംഗില്‍ ഇന്ത്യന്‍ വംശജന്റെ ഫോണ്‍ ഷോപ്പില്‍ സ്‌ഫോടനം; രണ്ട് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; പുലര്‍ച്ചെ 6 മണിക്ക് വീടുകള്‍ കുലുങ്ങിയെന്ന് അയല്‍വാസികള്‍; എല്ലാം നഷ്ടപ്പെട്ട് 36-കാരനായ ഇന്ത്യന്‍ വംശജന്‍

ഷോപ്പുകള്‍ക്ക് മുകളിലുള്ള ഫ് ളാറ്റുകളില്‍ നിന്നും താമസക്കാരെ മാറ്റിയിട്ടുണ്ട്

വെസ്റ്റ് ലണ്ടനില്‍ നടന്ന ഗ്യാസ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ ഒരു ഷോപ്പ് അപ്പാടെ തകര്‍ന്നതോടെയാണ് ഇവര്‍ മരിച്ചത്. ഈലിംഗില്‍ രാവിലെ 6.30ഓടെ നടന്ന സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചതായി ഫയര്‍ ഫൈറ്റേഴ്‌സ് സ്ഥിരീകരിച്ചു. ഫോണ്‍ സ്‌റ്റോറും, ബാര്‍ബറുടെ സ്റ്റുഡിയോയുമാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. കൊല്ലപ്പെട്ട വ്യക്തികളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

കനത്ത സ്‌ഫോടനത്തില്‍ വീടുകള്‍ കുലുങ്ങിയതായി പ്രദേശവാസികള്‍ വെളിപ്പെടുത്തി. ഗ്യാസ് സ്‌ഫോടനത്തില്‍ ഇന്ത്യന്‍ വംശജനായ 36-കാരന്‍ ജതീന്ദര്‍ സിംഗിന്റെ ഡോ. ഫോണ്‍ പൂര്‍ണ്ണമായും ഇല്ലാതായി. എല്ലാം നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് ഇദ്ദേഹം. ജോലി പൂര്‍ത്തിയാക്കി സിംഗ് വീട്ടിലേക്ക് മടങ്ങിയ ശേഷമായിരുന്നു സ്‌ഫോടനം. അയല്‍വാസി വിവരമറിയിച്ചതോടെയാണ് ഇദ്ദേഹം സ്ഥലത്തേക്ക് ഓടിയെത്തിയത്. 

'എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഷോപ്പില്‍ പോകാന്‍ കഴിയില്ലെന്നാണ് അറിയിച്ചത്. ചിത്രങ്ങള്‍ എല്ലാം തകര്‍ന്നതായി കാണാം. എന്റെ അവസ്ഥ പറയാന്‍ പറ്റാത്ത രീതിയിലാണ്, എല്ലാം നഷ്ടമായി. എങ്ങിനെ ജീവിക്കുമെന്ന ഭയത്തിലാണ്', സിംഗ് പ്രതികരിച്ചു. തകര്‍ന്ന കെട്ടിടത്തില്‍ കുടുങ്ങിയ നാല് മുതിര്‍ന്നവരെയും, ഒരു കുട്ടിയെയും പ്രോപ്പര്‍ട്ടിയുടെ പിന്‍ഭാഗം ചേര്‍ന്ന് പുറത്തെത്തിച്ചതായി ഫയര്‍ ഫൈറ്റേഴ്‌സ് അറിയിച്ചു. 

ഷോപ്പുകള്‍ക്ക് മുകളിലുള്ള ഫ് ളാറ്റുകളില്‍ നിന്നും താമസക്കാരെ മാറ്റിയിട്ടുണ്ട്. കൂടുതല്‍ പേര്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങിയിട്ടുണ്ടോയെന്നും പരിശോധിച്ച് വരികയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.