CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 15 Minutes 25 Seconds Ago
Breaking Now

ദോഹ എയര്‍പോര്‍ട്ടിലെ ബാത്ത്‌റൂമില്‍ മാസം തികയാത്ത കുഞ്ഞിന്റെ മൃതശരീരം; സിഡ്‌നിയിലേക്കുള്ള വിമാനത്തില്‍ നിന്നും 13 ഓസ്‌ട്രേലിയന്‍ വനിതകളെ പിടിച്ചിറക്കി വസ്ത്രം ഉരിഞ്ഞ് സ്വകാര്യ ഭാഗങ്ങളില്‍ പരിശോധന നടത്തി; ഖത്തര്‍ അധികൃതര്‍ക്ക് പരാതി നല്‍കി ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ്

നാണംകെടുത്തുന്ന പരിശോധനയ്ക്ക് മുന്‍പ് കുഞ്ഞിനെ കണ്ടെത്തിയ വിവരം പോലും ഈ സ്ത്രീകളെ അറിയിച്ചിരുന്നില്ല

ടെര്‍മിനല്‍ ബാത്ത്‌റൂമില്‍ ഭ്രൂണം കണ്ടെത്തിയതിന്റെ പേരില്‍ വിമാനത്തില്‍ കയറിയ 13 ഓസ്‌ട്രേലിയന്‍ വനിതകളെ പിടിച്ചിറക്കി സ്വകാര്യ ഭാഗങ്ങള്‍ പരിശോധിച്ച് ദോഹ എയര്‍പോര്‍ട്ട് അധികൃതര്‍. കഴിഞ്ഞ മാസം ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് സംഘത്തെ തുണിയുരിഞ്ഞ് പരിശോധിച്ച സംഭവത്തില്‍ ഗുരുതരമായ ആശങ്ക രേഖപ്പെടുത്തിയാണ് ഫെഡറല്‍ ഗവണ്‍മെന്റ് ഔദ്യോഗികമായി പരാതി അറിയിച്ചത്. 

എയര്‍ലൈന്‍ ജീവനക്കാര്‍ ടെര്‍മിനല്‍ ബാത്ത്‌റൂമില്‍ മാസം തികയാതെ പുറത്തുവന്ന കുഞ്ഞിന്റെ മൃതശരീരം കണ്ടെത്തിയതോടെയാണ് സിഡ്‌നിയിലേക്കുള്ള വിമാനത്തില്‍ കയറിയ സ്ത്രീകളോട് പുറത്തിറങ്ങാന്‍ ഉത്തരവിട്ടത്. ടാര്‍മാക്കില്‍ എത്തിയ ആംബുലന്‍സിലേക്കാണ് ഇവരെ മാറ്റിയത്. ഇവിടെ ഈ സ്ത്രീകളോട് അടിവസ്ത്രം നീക്കാനാണ് ആവശ്യപ്പെട്ടത്. അനുമതി ഇല്ലാതെ തന്നെ സ്വകാര്യ ഭാഗങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. 

നാണംകെടുത്തുന്ന പരിശോധനയ്ക്ക് മുന്‍പ് കുഞ്ഞിനെ കണ്ടെത്തിയ വിവരം പോലും ഈ സ്ത്രീകളെ അറിയിച്ചിരുന്നില്ല. ഇതോടെ ഓസ്‌ട്രേലിയന്‍, ഖത്തറി സര്‍ക്കാരുകള്‍ തമ്മിലുള്ള ഗുരുതര പ്രശ്‌നമായി ഈ വിഷയം മാറി. സംഭവത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി പരാതി ഔദ്യോഗികമായി അറിയിച്ചെന്ന് ഫോറിന്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയെത്തി ഹോട്ടല്‍ ക്വാറന്റൈനിലേക്ക് മാറിയപ്പോഴാണ് സ്ത്രീകള്‍ സംഭവം വെളിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന് ഔദ്യോഗികമായി അന്വേഷണം പ്രഖ്യാപിക്കാന്‍ കഴിയില്ലെങ്കിലും വിഷയം ഖത്തര്‍ ഗവണ്‍മെന്റുമായി ചേര്‍ന്ന് പരിശോധിക്കുകയാണ്. ഖത്തര്‍ എയര്‍വേസുമായി ബന്ധപ്പെട്ടാണ് ഞെട്ടിക്കുന്ന സംഭവങ്ങളെന്നാണ് റിപ്പോര്‍ട്ട്. 




കൂടുതല്‍വാര്‍ത്തകള്‍.