CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 30 Minutes 23 Seconds Ago
Breaking Now

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേല്‍; ഇസ്ഫഹാന്‍ നഗരത്തില്‍ മിസൈല്‍ ആക്രമണം, വ്യോമ ഗതാഗതം നിര്‍ത്തിവെച്ചു

രാജ്യം അതീവ ജാഗ്രതയിലാണ്.

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേല്‍. ഇറാനിലെ ഇസ്ഫഹാന്‍ നഗരത്തിലാണ് ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയത്. ഉഗ്ര സ്‌ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോര്‍ട്ട്. നേരത്തെ ഇസ്രയേലിന് നേരെ ആക്രമണം നടന്നതോടെ ഇസ്രയേല്‍ വൈകാതെ തിരിച്ചടിക്കുമെന്ന് സൂചനയുണ്ടായിരുന്നു.

മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാനിലെ പ്രധാന നഗരങ്ങളില്‍ വ്യോമഗതാഗതം നിര്‍ത്തിവച്ചു. രാജ്യം അതീവ ജാഗ്രതയിലാണ്.

അതേസമയം, ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ നാവികര്‍ക്ക് മടങ്ങാന്‍ തടസ്സമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 16 ഇന്ത്യക്കാര്‍ കപ്പലില്‍ തുടരുന്നത് കപ്പല്‍ നിയന്ത്രിക്കാന്‍ ജീവനക്കാര്‍ വേണം എന്നതിനാല്‍ മാത്രമാണ്. ജീവനക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും മടങ്ങാമെന്ന് ഇറാന്‍ അറിയിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.

 




കൂടുതല്‍വാര്‍ത്തകള്‍.