CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 25 Minutes 33 Seconds Ago
Breaking Now

യുദ്ധ വിരുദ്ധ പ്രക്ഷോഭം ; യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി അറസ്റ്റില്‍

സര്‍വകലാശാലയുടെ മക്കോഷ് കോര്‍ട്യാര്‍ഡില്‍ വ്യാഴാഴ്ച രാവിലെയാണ് നൂറിലേറെ വിദ്യാര്‍ത്ഥികള്‍ സമരപന്തല്‍ കെട്ടി പലസ്തീന്‍ അനുകൂല ധര്‍ണ തുടങ്ങിയത്

യുഎസ് സര്‍വകലാശാലയില്‍ ഗാസാ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പൊലീസും അധികൃതരും നടപടികള്‍ കടുപ്പിച്ചു. വിഖ്യാതമായ പ്രിന്‍സ്റ്റണ്‍ യണിവേഴ്‌സിറ്റിയില്‍ ഇന്ത്യന്‍ വംശജ അടക്കം രണ്ട് ബിരുദ വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. ഇവരെ ക്യാമ്പസില്‍ നിന്ന് വിലക്കി. കോയമ്പത്തൂരില്‍ ജനിച്ച് കൊളംബസില്‍ വളര്‍ന്ന അചിന്ത്യ ശിവലിംഗമാണ് അച്ചടക്ക നടപടി നേരിട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി

സര്‍വകലാശാലയുടെ മക്കോഷ് കോര്‍ട്യാര്‍ഡില്‍ വ്യാഴാഴ്ച രാവിലെയാണ് നൂറിലേറെ വിദ്യാര്‍ത്ഥികള്‍ സമരപന്തല്‍ കെട്ടി പലസ്തീന്‍ അനുകൂല ധര്‍ണ തുടങ്ങിയത്. ഇസ്രയേലില്‍ നിന്നുള്ള പണം സ്വീകരിക്കുന്നത് സര്‍വകലാശാല നിര്‍ത്തണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് അചിന്ത്യ, ഹസന്‍ സായിദ് എന്നിവരെ അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു. ഒരാഴ്ചക്കിടെ യുഎസിലെങ്ങും യുദ്ധ വിരുദ്ധ സമരങ്ങളില്‍ 550 വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി.




കൂടുതല്‍വാര്‍ത്തകള്‍.