CURRENCY RATE -
1 GBP :
100.50 INR
1 EUR :
83.54 INR
1 USD :
75.02 INR
Last Updated :
47 Minutes 8 Seconds Ago
Breaking Now

റ്റിയയെ കൊന്ന കൊലപാതകിയ്ക്ക് 38 വർഷം ജയിൽ ശിക്ഷ കോടതി വിധിച്ചു..

റ്റിയയെ പീഡിപ്പിച്ചു കൊന്ന കൊലപാതകിയ്ക്ക് 38 വർഷം ജയിൽ ശിക്ഷ കോടതി വിധിച്ചു. താൻ തന്നെയാണ് റ്റിയയെ കൊന്നത് എന്ന് കോടതിയിൽ കുറ്റസമ്മതം നടത്തിയതിന്റെ വെളിച്ചത്തിലാണ് കോടതി ഇയാളെ കുറ്റക്കാരനാണ് എന്ന് കണ്ടെത്തി ശിക്ഷിച്ചത്.

ആദ്യം റ്റിയയുടെ അമ്മയുടെ കാമുകനാവുകയും പിന്നീട് മുത്തശ്ശിയുടെ കാമുകനുമായി തീർന്നിട്ടും മതിയാവാതെ തന്റെ കാമഭ്രാന്ത് പന്ത്രണ്ടുക്കാരിയായ റ്റിയയുടെ മേൽ തീർത്ത സ്റ്റുഅർറ്റ് ഹസേലിനു 38 വർഷത്തെ തടവ്‌ ശിക്ഷ കോടതി വിധിച്ചു. 38 വർഷത്തെ തടവ്‌ ശിക്ഷയ്ക്കിടയിൽ ഒരിക്കലും പരോൾ അനുവദിക്കരുത് എന്ന നിബന്ധനയും ശിക്ഷയിൽ വച്ചിട്ടുണ്ട്. വിചാരണ വേളയിൽ പല തവണ കുറ്റം നിഷേധിച്ച ഹസേൽ ഒടുവിൽ വളരെ നാടകീയമായി കുറ്റസമ്മതം നടത്തുകയായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ്‌ 3 നു റ്റിയയുടെ മുത്തശ്ശിയുടെ വീട്ടിൽ വച്ചാണ് റ്റിയ കൊല്ലപ്പെടുന്നത്. ഒരു കെയർ വർക്കറായ റ്റിയയുടെ മുത്തശ്ശി ആ സമയത്ത് ജോലിയ്ക്ക് പോയിരിക്കുകയായിരുന്നു.റ്റിയ മരണപ്പെടുന്നതിനും ഒരാഴ്ച മുൻപ് റ്റിയ ഉറങ്ങുന്നതും കാലിൽ ക്രീം പുരട്ടുന്നതുമായ രംഗങ്ങൾ ഷൂട്ട്‌ ചെയ്തിരുന്നതായി കോടതി കണ്ടെത്തിയിരുന്നു. ഇതിനെല്ലാം പുറമേ ഇയാൾ ഇന്റർനെറ്റ്‌ വഴി അശ്ലീല സൈറ്റുകൾ കാണുകയും ചെയ്തിരുന്നു. തന്റെ മൊബൈൽ ഫോണിലെ ഗൂഗിളിൽ ഈ വിധത്തിലുള്ള സൈറ്റുകൾ ഇയാൾ തിരഞ്ഞതായി പോലീസ് കണ്ടെത്തിയിരുന്നു. റ്റിയയെ പീഡിപ്പിച്ചു കൊന്ന ഇയാൾ റ്റിയയുടെ ശരീരം മച്ചിൻ പുറത്തു ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു. റ്റിയയെ കൊന്നതിനു ശേഷം അവൾ ക്രോയ്ടോണിൽ ഷോപ്പിങ്ങിനു പോയിയെന്നും ഫോണ്‍ കൊണ്ട് പോയില്ല എന്നുമാണ് ആദ്യം ഇയാൾ റ്റിയയുടെ മുത്തശ്ശിയോട് പറഞ്ഞിരുന്നത്. കാണാതായ റ്റിയയെ അന്വേഷിക്കുന്നതിലും ഇയാൾ മുൻ പന്തിയിലായിരുന്നു.നിങ്ങളെ പൂർണമായും വിശ്വസിച്ചത് കൊണ്ടാണ് റ്റിയയുടെ അമ്മയും മുത്തശ്ശിയും നിങ്ങളുടെ അടുത്ത് ഏൽപ്പിച്ചതെന്നും പറഞ്ഞ കോടതി റ്റിയയെ പീഡിപ്പിച്ചു കൊന്നത് വഴി ആ വിശ്വാസത്തിനു കളങ്കം വരുത്തിയെന്ന് കോടതി ചൂണ്ടി കാട്ടി. യ എന്ന പെണ്‍ക്കുട്ടിയെ പീഡിപ്പിച്ചു കൊന്നതിനു ശേഷവും അയാൾ തന്റെ നികൃഷ്ട സ്വഭാവം കാണിച്ചു എന്നതിന്റെ തെളിവാണ് പൂർണ നഗ്നയായി കിടക്കയിൽ മരിച്ചു കിടക്കുന്ന റ്റിയയുടെ (മുഖം മറച്ചു) ഫോട്ടോകൾ വെളിപ്പെടുത്തുന്നത് എന്ന് പ്രോസിക്ക്യൂട്ടർ ആണ്ട്രൂ എഡിസ് കോടതിയെ ബോധിപ്പിച്ചിരുന്നു. ശിക്ഷ കേട്ട റ്റിയയുടെ പിതാവ് കൈ ചുരുട്ടി വായുവിൽ ഇടിച്ചു കാട്ടി സന്തോഷം പ്രകടിപ്പിച്ചപ്പോൾ റ്റിയയുടെ അമ്മ അടുത്ത് നിന്നിരുന്ന ഒരു ബന്ധുവിനെ കെട്ടി പിടിച്ചു കരഞ്ഞു.   

 




കൂടുതല്‍വാര്‍ത്തകള്‍.