CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 2 Minutes 29 Seconds Ago
Breaking Now

ലോക്ക്ഡൗണില്‍ വീടിന് പുറത്ത് കാര്‍ പാര്‍ക്ക് ചെയ്താല്‍ 2500 പൗണ്ട് വരെ പിഴ; പണം ലാഭിക്കാന്‍ ഇന്‍ഷുറന്‍സ് റദ്ദാക്കിയത് അബദ്ധമാകുമോ?

വീടുകളില്‍ കുടുങ്ങിയ സമയമായതിനാല്‍ പണം ലാഭിക്കാന്‍ ഇന്‍ഷുറന്‍സ് റദ്ദാക്കുന്നതാണ് ഈ പിഴ ക്ഷണിച്ച് വരുത്തുന്നത്.

ലോക്ക്ഡൗണ്‍ സമയത്ത് വീടിന് പുറത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഡ്രൈവര്‍മാരെ കാത്ത് 2500 പൗണ്ട് വരെ പിഴ. വീടുകളില്‍ കുടുങ്ങിയ സമയമായതിനാല്‍ പണം ലാഭിക്കാന്‍ ഇന്‍ഷുറന്‍സ് റദ്ദാക്കുന്നതാണ് ഈ പിഴ ക്ഷണിച്ച് വരുത്തുന്നത്. ഈ രീതി സ്വീകരിക്കുന്നത് നിയമവിരുദ്ധമായതിനാല്‍ പിടിക്കപ്പെട്ടാല്‍ 2500 പൗണ്ട് വരെ പിഴയോ, കാര്‍ പിടിച്ചെടുക്കുകയോ ചെയ്യും.

ഒരു സ്റ്റാറ്റുട്ടറി ഓഫ് റോഡ് നോട്ടിഫിക്കേഷന്‍ (സോണ്‍) സ്വകാര്യ പാര്‍ക്കിംഗ് സ്‌പേസില്‍ സൂക്ഷിക്കുന്നതില്‍ തെറ്റില്ലെന്ന് യുസ്വിച്ച് പറഞ്ഞു. ഇത് ഓഫ് സ്ട്രീറ്റ് പാര്‍ക്കിംഗിലാണ് ആവശ്യം. എന്നാല്‍ വീടിന് പുറത്ത് തെരുവില്‍ പാര്‍ക്ക് ചെയ്യുന്നത് നിയമവിരുദ്ധമായി മാറുകയും ചെയ്യും.

'ഈ മാസം കാര്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ ഇന്‍ഷുറന്‍സ് ക്യാന്‍സല്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരുണ്ട്. എന്നാല്‍ റോഡില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. ഇത് ഉപയോഗിക്കുന്നില്ലെങ്കിലും ആവശ്യമാണ്. സ്വകാര്യ പാര്‍ക്കിംഗ് സ്‌പേസ് ഉള്ളവര്‍ സോണ്‍ വെച്ച് ഡിവിഎല്‍എയെ അറിയിക്കണം. ഇതോടെ വാഹനം റോഡില്‍ ഉപയോഗിക്കുന്നില്ലെന്ന് പ്രഖ്യാപിക്കുകയാണ്. റോഡ് ടാക്‌സ് അടയ്ക്കാതെ, ഇന്‍ഷുറന്‍സും റദ്ദാക്കാം', വക്താവ് ഫ്‌ളോറന്‍സ് കോഡ്‌ജെ പറഞ്ഞു.

ആദ്യ ലോക്ക്ഡൗണ്‍ സമയത്ത് സോണ്‍സിന് അപേക്ഷിച്ച വാഹന ഉടമകളുടെ എണ്ണമേറിയിരുന്നു. സോണ്‍ ആക്കിയ വാഹനങ്ങള്‍ പ്രീ ബുക്ക് എംഒടിക്ക് ശേഷമോ, ടെസ്റ്റിംഗ് അപ്പോയിന്റ്‌മെന്റിന് ശേഷമോ ആണ് നിരത്തില്‍ ഇറക്കാന്‍ അനുവാദമുള്ളത്.  

 




കൂടുതല്‍വാര്‍ത്തകള്‍.