CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 3 Minutes 38 Seconds Ago
Breaking Now

ആര്‍ത്തവ ഉത്പന്നങ്ങള്‍ സൗജന്യമാക്കി സ്‌കോട്ട്‌ലണ്ട്! ചരിത്ര നിയമം പാസാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യം; ഇനി സാനിറ്ററി ദാരിദ്ര്യമില്ല; ഉത്പന്നങ്ങള്‍ ആവശ്യമുള്ള സ്ത്രീകള്‍ക്ക് ഇനി തികച്ചും സൗജന്യം

പൂജ്യത്തിന് എതിരെ 121 വോട്ടുകള്‍ക്കാണ് ഇവരുടെ ബില്‍ പാസായത്

സാനിറ്ററി ഉത്പന്നങ്ങള്‍ ആവശ്യമുള്ളവര്‍ക്കെല്ലാം സൗജന്യമായി നല്‍കുന്ന ലോകത്തിലെ ആദ്യ രാജ്യമായി സ്‌കോട്ട്‌ലണ്ട്. ചരിത്ര പ്രാധാന്യമുള്ള നിയമം പാര്‍ലമെന്റില്‍ പാസാക്കി കൊണ്ടാണ് സ്‌കോട്ട്‌ലണ്ട് സ്ത്രീ അവകാശങ്ങളിലെ സുപ്രധാന മുന്നേറ്റം കുറിച്ചത്. ലേബര്‍ ഹെല്‍ത്ത് വക്താവ് മോണിക്കാ ലെനോണ്‍ മുന്നോട്ട് വെച്ച ബില്ലിന് നേരത്തെ തന്നെ സ്‌കോട്ടിഷ് സര്‍ക്കാരിന്റെയും, മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും അംഗീകാരം ലഭിച്ചിരുന്നു. ഇതോടെ പാര്‍ലമെന്റില്‍ ബില്‍ പാസാക്കുന്നത് നിയമപരമായ കടമ്പ മാത്രമായി. 

ആര്‍ത്തവ ദാരിദ്ര്യം പൂര്‍ണ്ണമായി ഇല്ലാതാക്കുന്നതാണ് ഈ നിയമം. രാജ്യത്ത് സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങള്‍ക്ക് ഇത് സഹായകമാകും. പിരീഡ് പ്രൊഡക്ട്‌സ് (ഫ്രീ പ്രൊവിഷന്‍) (സ്‌കോട്ട്‌ലണ്ട്) ബില്‍ പുരോഗമനപരവും, ആവശ്യകതയുമുള്ള നിയമനിര്‍മ്മാണമാണെന്ന് ലെനോണ്‍ പറഞ്ഞു. കൊറോണാവൈറസ് മഹാമാരി വന്നതോടെ ഇതിന്റെ ആവശ്യകതയും ഏറി. 'മഹാമാരി വന്നെന്ന് കരുതി പിരീഡ് നില്‍ക്കുന്നില്ല. ഇതോടെ ടാംപോണ്‍, പാഡുകള്‍, റിയുസബിള്‍ എന്നിവയുടെ പ്രാധാന്യവും മുന്‍പെങ്ങുമില്ലാത്ത വിധം ഉയര്‍ന്നു', അവര്‍ കൂട്ടിച്ചേര്‍ത്തു. 

2016-ല്‍ തെരഞ്ഞെടുക്കപ്പെട്ടത് മുതല്‍ ആര്‍ത്തവ ദാരിദ്ര്യം നേരിടാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ലേബര്‍ എംഎസ്പി. സ്‌കോട്ട്‌ലണ്ട് വഴികാണിക്കുന്നുവെന്നതില്‍ അഭിമാനം ഏറെയാണ്. ചെറിയ സമയം കൊണ്ട് നമ്മള്‍ അതിവേഗം മുന്നേറി. നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചത് കൊണ്ടാണ് ഇത് സാധ്യമായത്. ഒരുമിച്ച് നില്‍ക്കുമ്പോള്‍ പാര്‍ലമെന്റ് പുരോഗമനപരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് നമ്മള്‍ തെളിയിച്ചിരിക്കുന്നു. ആര്‍ത്തവ ദാരിദ്ര്യം ഇനി ചരിത്രമാണ്. ഈ ഇരുണ്ട സമയത്തും ലോകത്തിലേക്ക് വെളിച്ചവും പ്രതീക്ഷയുമാണ് നല്‍കുന്നത്, ലെനോണ്‍ പ്രസ്താവിച്ചു. 

പൂജ്യത്തിന് എതിരെ 121 വോട്ടുകള്‍ക്കാണ് ഇവരുടെ ബില്‍ പാസായത്. ചരിത്രപരമായ നിയമം പാസാക്കാന്‍ കഴിഞ്ഞതില്‍ ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ അഭിമാനം രേഖപ്പെടുത്തി. 




കൂടുതല്‍വാര്‍ത്തകള്‍.