CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 59 Seconds Ago
Breaking Now

നഴ്‌സുമാരെയും, ഡോക്ടര്‍മാരെയും 'വെറുതെവിട്ട്' ചാന്‍സലര്‍ പബ്ലിക് സെക്ടര്‍ ശമ്പള ഫ്രീസ് പ്രഖ്യാപിച്ചു; കൂടിയ ശമ്പളം കൊതിച്ചിരുന്ന പോലീസ് ഓഫീസര്‍മാര്‍ക്കും, ടീച്ചേഴ്‌സിനും, സിവില്‍ സെര്‍വ്വന്റ്‌സിനും തിരിച്ചടി; നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പള വര്‍ദ്ധന തടയില്ല!

ഒരു മില്ല്യണ്‍ എന്‍എച്ച്എസ് ജോലിക്കാര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ ഈ വര്‍ദ്ധനവ് നല്‍കേണ്ടതാണെന്നും ചാന്‍സലര്‍

അടുത്ത വര്‍ഷത്തെ പബ്ലിക് സെക്ടര്‍ ശമ്പള വര്‍ദ്ധനവ് മരവിപ്പിച്ച് ചാന്‍സലര്‍. അതേസമയം നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, മറ്റ് കുറഞ്ഞ വരുമാനക്കാര്‍ എന്നിവര്‍ക്ക് ഇൗ ഫ്രീസില്‍ നിന്നും ഇളവ് പ്രഖ്യാപിച്ചു. അതുകൊണ്ട് തന്നെ ഈ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ശമ്പള വര്‍ദ്ധനവ് തടസ്സപ്പെടില്ലെന്നും ഋഷി സുനാക് പ്രഖ്യാപിച്ചു. 

സ്വകാര്യ സ്ഥാപനങ്ങള്‍ കനത്ത പ്രതിസന്ധി നേരിടുമ്പോള്‍ പബ്ലിക് സെക്ടര്‍ മേഖലയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും ശമ്പളം വര്‍ദ്ധിപ്പിക്കുന്നത് ന്യായീകരണം അര്‍ഹിക്കുന്നില്ലെന്ന് ചാന്‍സലര്‍ വ്യക്തമാക്കി. വൈറസും, ലോക്ക്ഡൗണും മൂലം റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി മേഖലകള്‍ ഉള്‍പ്പെടെ നിരവധി ബിസിനസ്സുകള്‍ തകര്‍ച്ച നേരിടുകയാണ്. അതേസമയം പബ്ലിക് സെക്ടര്‍ വര്‍ക്കേഴ്‌സിന് തൊഴില്‍ നഷ്ടവും, ശമ്പളം വെട്ടിക്കുറയ്ക്കലും വേണ്ടിവരുന്നില്ല. 

സെപ്റ്റംബര്‍ വരെയുള്ള ആറ് മാസത്തില്‍ പ്രൈവറ്റ് സെക്ടര്‍ മേഖലയിലെ ശമ്പളം ഒരു ശതമാനത്തോളം കുറഞ്ഞതായി സുനാക് വ്യക്തമാക്കി. ഈ സമയത്ത് പബ്ലിക് സെക്ടര്‍ വേജുകള്‍ 4 ശതമാനം ഉയര്‍ന്നു. തല്‍ഫലമായാണ് പബ്ലിക് സെക്ടറിലെ ശമ്പള വര്‍ദ്ധനവ് തല്‍ക്കാലത്തേക്ക് തടഞ്ഞുവെയ്ക്കുന്നത്. പോലീസ് ഓഫീസര്‍മാര്‍, ടീച്ചേഴ്‌സ്, സിവില്‍ സെര്‍വ്വന്റ്‌സ് വിഭാഗങ്ങള്‍ക്കാണ് ഇതിന്റെ തിരിച്ചടി ലഭിക്കുക. 

എന്നാല്‍ നഴ്‌സുമാരും, ഡോക്ടര്‍മാരും, എന്‍എച്ച്എസിലെ മറ്റ് കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും വര്‍ദ്ധനവ് ലഭിക്കും. ഒരു മില്ല്യണ്‍ എന്‍എച്ച്എസ് ജോലിക്കാര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ ഈ വര്‍ദ്ധനവ് നല്‍കേണ്ടതാണെന്നും ചാന്‍സലര്‍ വ്യക്തമാക്കി. 24,000 പൗണ്ടില്‍ താഴെ ശമ്പളം വാങ്ങുന്ന പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് ചുരുങ്ങിയത് 250 പൗണ്ട് വര്‍ദ്ധനവെങ്കിലും ലഭിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.