CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 14 Minutes 49 Seconds Ago
Breaking Now

ബ്രിട്ടനില്‍ ഓണ്‍-സ്‌പോട്ട് ഫൈനുകളില്‍ പുരുഷന്‍മാരെ മറികടന്ന് സ്ത്രീകള്‍! പകുതി ഫൈനും നല്‍കിയത് മദ്യപിച്ച് ലക്കുകെട്ടതിനും, അലങ്കോലപ്പെടുത്തല്‍ പെരുമാറ്റങ്ങള്‍ക്കും; 2013 മുതല്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന പിഴ ഇരട്ടിയായി?

100 പൗണ്ടില്‍ താഴെയുള്ള വസ്തുക്കള്‍ അടിച്ചുമാറ്റുന്നതിനാണ് സ്ത്രീകള്‍ക്ക് സാധാരണയായി ഫൈന്‍ ചുമത്താറുള്ളത്

സ്ത്രീ-പുരുഷ സമത്വത്തിനായി വാദിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! ബ്രിട്ടനില്‍ മറ്റ് പല കാര്യങ്ങളുടേതിലും പോലെ ഓണ്‍-ദി-സ്‌പോട്ട് ഫൈനുകളിലും സ്ത്രീകള്‍ സമത്വം കൈവരിച്ചിരിക്കുന്നുവെന്ന് മാത്രമല്ല പുരുഷന്‍മാരെ മറികടന്നിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്ക് ലഭിക്കുന്ന ഓണ്‍ സ്‌പോട്ട് ഫൈനുകളില്‍ പകുതിയും മദ്യപിച്ച് ലക്കുകെട്ടതിനും, മോശം പെരുമാറ്റങ്ങള്‍ക്കുമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 

പെനാല്‍റ്റി നോട്ടീസ് ഫോര്‍ ഡിസോര്‍ഡര്‍ പ്രകാരം സ്ത്രീകള്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് ഫൈന്‍ ഈടാക്കുന്നത് 2013ല്‍ നിന്നും ഇരട്ടിയായി ഉയര്‍ന്നു. 25 ശതമാനത്തില്‍ നിന്നും 2019ല്‍ എത്തിയപ്പോള്‍ 47 ശതമാനം കുതിച്ചുചാട്ടമാണ് നേടിയിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീകള്‍ പുരുഷന്‍മാരെ മറികടന്ന് ഫൈന്‍ നേടുന്നത്. മദ്യപിച്ച് ലക്കുകെട്ടതിനും, മോശം പെരുമാറ്റങ്ങള്‍ക്കും 41 ശതമാനം പുരുഷന്‍മാര്‍ക്കാണ് ഈ കാലയളവില്‍ ഫൈന്‍ ലഭിച്ചത്. 

ഇംഗ്ലണ്ടിലും, വെയില്‍സിലും ദിവസേന ശരാശരി അഞ്ച് സ്ത്രീകള്‍ക്ക് വീതം 90 പൗണ്ട് ചാര്‍ജ്ജ് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ പോലീസ് കൈമാറിയ ഡിസോര്‍ഡര്‍ പെനാല്‍റ്റി നോട്ടീസുകളുടെ എണ്ണം കുതിച്ചുയര്‍ന്നതായി ജസ്റ്റിസസ് വുമണ്‍ & ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റം മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടും വ്യക്തമാക്കി. ഷോപ്പ് ലിഫ്റ്റിംഗിന് പിടിക്കപ്പെടുന്ന സ്ത്രീകളുടെ ഇരട്ടിയാണ് മദ്യപിച്ച് ലക്കുകെട്ടതിന് ഫൈന്‍ അടിക്കപ്പെടുന്നവരുടെ എണ്ണം.

100 പൗണ്ടില്‍ താഴെയുള്ള വസ്തുക്കള്‍ അടിച്ചുമാറ്റുന്നതിനാണ് സ്ത്രീകള്‍ക്ക് സാധാരണയായി ഫൈന്‍ ചുമത്താറുള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത്തരം 1001 നോട്ടീസുകളാണ് സ്ത്രീകള്‍ക്ക് നല്‍കിയത്. 2013ല്‍ ഷോപ്പിലെ മോഷണങ്ങളായിരുന്നു 50 ശതമാനവും. 2019ല്‍ എത്തുമ്പോള്‍ ഇത് മാറിമറിഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.