CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 23 Minutes 50 Seconds Ago
Breaking Now

ബോറിസ് കണ്ടുപഠിക്കട്ടെ നിക്കോളയുടെ എന്‍ച്ച്എസ് ജീവനക്കാരോടുള്ള 'സ്‌നേഹം'; കൊറോണാവൈറസ് നന്ദി സൂചകമായി സ്‌കോട്ട്‌ലണ്ടിലെ എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍ ജീവനക്കാര്‍ക്ക് 500 പൗണ്ട് സമ്മാനം!

സ്‌കോട്ട്‌ലണ്ട് സ്വാതന്ത്ര്യത്തിനുള്ള രണ്ടാം ഹിതപരിശോധന തടയാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങളെ മറികടക്കാന്‍ ശ്രമിക്കുമെന്ന സൂചനയും ഫസ്റ്റ് മിനിസ്റ്റര്‍ പങ്കുവെച്ചു

സ്‌കോട്ട്‌ലണ്ടിലെ എല്ലാ ഫുള്‍ടൈം എന്‍എച്ച്എസ് വര്‍ക്കേഴ്‌സിനും, അഡല്‍റ്റ് സോഷ്യല്‍ കെയര്‍ സ്റ്റാഫിനും ഒറ്റത്തവണ 500 പൗണ്ട് സമ്മാനം പ്രഖ്യാപിച്ച് നിക്കോള സ്റ്റര്‍ജന്‍. കൊറോണാവൈറസ് പ്രതിസന്ധിക്ക് ഇടയില്‍ ഇവര്‍ കാഴ്ചവെച്ച അനസാധാരണമായ സേവനങ്ങള്‍ പരിഗണിച്ചാണ് ഈ 'താങ്ക് യൂ പേയ്‌മെന്റ്'. 

വര്‍ഷങ്ങളോളം കര്‍ശനമായ അവസ്ഥയിലൂടെ കടന്നുപോയ ആശുപത്രികളിലെയും, കെയര്‍ ഹോമുകളിലെയും ജീവനക്കാര്‍ക്ക് യാതൊരു നിബന്ധനയും ഇല്ലാത്ത ഈ പണത്തിന് അര്‍ഹതയുണ്ടെന്ന് സ്റ്റര്‍ജന്‍ പ്രഖ്യാപിച്ചു. സ്‌കോട്ടിഷ് സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നാണ് ഈ പണം ഇറക്കുക. എന്നിരുന്നാലും ഇത്തരം പേയ്‌മെന്റുകള്‍ക്ക് വരുന്ന നികുതി ഒഴിവാക്കി നല്‍കാന്‍ സ്റ്റര്‍ജന്‍ ബോറിസ് ജോണ്‍സനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എസ്എന്‍പിയുടെ വിര്‍ച്വല്‍ വിന്റര്‍ കോണ്‍ഫറന്‍സിലാണ് പ്രഖ്യാപനം തേടിയെത്തിയത്. കൂടാതെ സ്‌കോട്ട്‌ലണ്ട് സ്വാതന്ത്ര്യത്തിനുള്ള രണ്ടാം ഹിതപരിശോധന തടയാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങളെ മറികടക്കാന്‍ ശ്രമിക്കുമെന്ന സൂചനയും ഫസ്റ്റ് മിനിസ്റ്റര്‍ പങ്കുവെച്ചു. അടുത്ത വര്‍ഷം ഹോളിറുഡ് തെരഞ്ഞെടുപ്പില്‍ 2014 ബോര്‍ഡര്‍ പോള്‍ വീണ്ടും നടത്താന്‍ വോട്ടര്‍മാരുടെ അംഗീകാരം തേടുമെന്ന് സ്റ്റര്‍ജന്‍ പറഞ്ഞു. നിയമപരമായി സ്വാതന്ത്ര്യ ഹിതപരിശോധന നടത്താന്‍ മറ്റാരുടെയും അനുവാദം ആവശ്യമില്ലെന്നാണ് ഇവരുടെ നിലപാട്. 

സ്‌കോട്ട്‌ലണ്ടിലെ ജനങ്ങളില്‍ ഭൂരിഭാഗവും യുകെയില്‍ നിന്നും വേര്‍പ്പെടാന്‍ ആഗ്രഹിച്ചാല്‍ ഇത് നടപ്പാക്കാനുള്ള അവകാശമുണ്ട്. അതിനെ വെസ്റ്റ്മിന്‍സ്റ്റര്‍ വീറ്റോ ചെയ്യുന്നത് കൊണ്ട് കാര്യമില്ല. അതേസമയം വീണ്ടുമൊരു ഹിതപരിശോധന നടത്താന്‍ യുകെ ഗവണ്‍മെന്റ് അംഗീകാരം ആവശ്യമാണ്. ഇത് നല്‍കില്ലെന്ന പിടിവാശിയിലാണ് ബോറിസ്. അതേസമയം നിയമപരമായി ഇതിനെ നേരിടുമെന്ന സൂചനയാണ് നിക്കോള സ്റ്റര്‍ജന്‍ നല്‍കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.