CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 59 Minutes 50 Seconds Ago
Breaking Now

ലെസ്റ്ററിലെ വിശ്വാസി സമൂഹത്തിന് ക്രിസ്തുമസ് സമ്മാനമായി ആറ് വിശുദ്ധ കുര്‍ബാനകള്‍

ലെസ്റ്ററിലെ വിശ്വാസി സമൂഹത്തിന് ക്രിസ്തുമസ് സമ്മാനമായി ആറ് വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിച്ചുകൊണ്ട് ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ഇടവകയും എയില്‍സ്റ്റോണ്‍ സെന്റ് എഡ്വേര്‍ഡ് ഇടവകയും ഈ വര്‍ഷത്തെ ക്രിസ്തുമസ് സമുചിതമായി ആഘോഷിച്ചു. കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അര്‍പ്പിക്കപ്പെട്ട ദിവ്യബലികള്‍ക്ക് ഇടവക വികാരിയും സീറോ മലബാര്‍ സെന്റ് അല്‍ഫോണ്‍സാ മിഷന്‍ ഡയറക്ടറുമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് തോമസ് ചേലയ്ക്കല്‍ നേതൃത്വം നല്‍കി. ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം നയിക്കാനുള്ള ക്ഷണവും സമസൃഷ്ടികളോടുള്ള പരിഗണനയുമാണ് ക്രിസ്തുമസിന്റെ മുഖ്യ പ്രമേയമെന്ന് തന്റെ ക്രിസ്മസ് സന്ദേശത്തില്‍ മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് ഓര്‍മ്മപ്പെടുത്തി. വിവിധ തരത്തിലുള്ള ഭാഷാ വിശ്വാസികളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്‌ദ്ധേയമായ ദിവ്യ ബലികള്‍ ഇംഗ്ലീഷിലും മലയാളത്തിലും ക്രിസ്മസ് തലേന്നും ക്രിസ്മസ് ദിനത്തിലുമായി അര്‍പ്പിക്കപ്പെട്ടു. തന്റെ പുരോഹിത ജീവിതത്തിന്റെ 33 വര്‍ഷം പിന്നിടുന്ന ജോര്‍ജ്ജ് അച്ചന്റെ ഇനിയുള്ള എല്ലാവിധ ശുശ്രൂഷകളും ഫലപ്രദമായി മാറട്ടെയെന്ന് ഇടവക ജനങ്ങള്‍ സ്‌നേഹപൂര്‍വ്വം ആശംസിച്ചു.

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.