CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 2 Seconds Ago
Breaking Now

ലണ്ടന്‍ കൊച്ചി വിമാനം ; പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത

പ്രെസ്റ്റന്‍ .  ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് നടത്തിയിരുന്ന നേരിട്ടുള്ള വിമാന സര്‍വീസ് നിര്‍ത്തലാക്കിയ നടപടി പുനഃപരിശോധിക്കണമെന്നും , സര്‍വീസ് പുനരാരംഭിക്കണം എന്നും ആവശ്യപ്പെട്ടു  ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി ., കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ . ഹര്‍ദീപ് സിങ് പുരി  , കേന്ദ്ര വിദേശകാര്യ സഹമന്ത്രി  ശ്രീ .വി . മുരളീധരന്‍ ,കേരള  മുഖ്യമന്ത്രി  ശ്രീ. പിണറായി വിജയന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി . കോവിഡ്  വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികള്‍ക്ക്  അടിയന്തര സാഹചര്യങ്ങളില്‍  നാട്ടിലേക്കു എത്തിച്ചേരുവാനുള്ള ഏക ആശ്രയം ആയിരുന്നു വന്ദേ ഭാരത് മിഷന്റെ ഭാഗമായി ആരംഭിച്ച ലണ്ടന്‍ കൊച്ചി വിമാന സര്‍വീസ് , മെയ് പത്തൊന്‍പതു മുതല്‍ ആരംഭിച്ച ഈ സര്‍വീസില്‍ കൂടിയാണ് ബ്രിട്ടനിലേക്ക് പുതുതായി ജോലിക്ക് എത്തിയിരുന്നവരും, ഇവിടെ നിന്നും നാട്ടിലേക്ക് അത്യാവശ്യ കാര്യങ്ങള്‍ക്കായി പോയിരുന്നവരും യാത്ര ചെയ്തിരുന്നത് . താല്‍ക്കാലികമായി നിര്‍ത്തലാക്കിയിരിക്കുന്ന വന്ദേ ഭാരത് മിഷന്‍ ജനുവരി എട്ടിന് പുനരാരംഭിക്കുമ്പോള്‍ അതില്‍ കൊച്ചിയെകൂടി ഉള്‍പ്പെടുത്തുന്ന കാര്യം സജീവമായി പരിഗണിക്കണമെന്ന് മാര്‍ സ്രാമ്പിക്കല്‍ അധികാരികള്‍ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു . ബ്രിട്ടനിലെ മലയാളികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ലണ്ടന്‍ കൊച്ചി വിമാന സര്‍വീസ് പുനരാരംഭിക്കണം എന്നാവശ്യപ്പെട്ടു വിവിധ മലയാളി സംഘടനകള്‍  നടത്തുന്ന ശ്രമങ്ങള്‍ക്ക്  എല്ലാ പിന്തുണയും  ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത നല്‍കുമെന്ന് മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞുവെന്നും രൂപത PRO ഫാ. ടോമി അടാട്ട് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.