CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 12 Minutes 52 Seconds Ago
Breaking Now

ലണ്ടന്‍ കൊച്ചി വിമാനം ഉടനില്ല ; ടിക്കറ്റെടുത്ത യാത്രക്കാര്‍ ഡല്‍ഹി,മുംബൈ വിമാനത്താവളങ്ങളിലിറങ്ങി യാത്ര ചെയ്യണം ; ആശങ്ക

ബുക്ക് ചെയ്ത കൊച്ചി ടിക്കറ്റിന് എന്തുപറ്റിയെന്നും യാത്രക്കാര്‍ക്ക് അറിയില്ല

കോവിഡ് ആശങ്ക നിലനില്‍ക്കേ യുകെ മലയാളികള്‍ക്ക് തിരിച്ചടിയായി വിമാന സര്‍വീസ് വിലക്ക്. യുകെയില്‍ നിന്നും നിര്‍ത്തിവച്ച എയര്‍ഇന്ത്യ സര്‍വീസ് ആരംഭിച്ചപ്പോള്‍ കൊച്ചി പട്ടികയിലില്ലാത്തത് യുകെ മലയാളികളില്‍ ആശങ്കയുണ്ടാക്കിയിരുന്നു. പിന്നീട് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും യുക്മയും വാട്‌സ്ആപ് കൂട്ടായ്മകളും സീറോമലബാര്‍ രൂപതയും യുകെകെസിഎയും ഉള്‍പ്പെടെ നല്‍കിയ പരാതിയില്‍ കൊച്ചിയെ ഉള്‍പ്പെടുത്തി വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു.

ഇതോടെ നിരവധി മലയാളികള്‍ ടിക്കറ്റെടുക്കുകയും ചെയ്തു. ഇവര്‍ക്കെല്ലാം ഇപ്പോള്‍ ഡല്‍ഹി ,മുംബൈ, ബാംഗ്ലൂര്‍ വിമാനത്താവളങ്ങിലിറങ്ങി അവിടന്ന് കണക്ഷന്‍ ഫ്‌ളൈറ്റില്‍ കൊച്ചിയിലേക്ക് പോകണം. ബുക്ക് ചെയ്ത കൊച്ചി ടിക്കറ്റിന് എന്തുപറ്റിയെന്നും യാത്രക്കാര്‍ക്ക് അറിയില്ല. കൊച്ചി വിമാനം ആഴ്ചകള്‍ക്കുള്ളില്‍ മടങ്ങിയെത്തുമെന്ന വിശ്വാസത്തില്‍ ഡല്‍ഹി വഴിയുള്ള യാത്ര മലയാളികള്‍ ഉപേക്ഷിക്കുന്നത്. എന്നാല്‍ ഈ യാത്രക്കാര്‍ അടക്കം മുഴുവന്‍ യുകെ മലയാളികള്‍ക്കും തിരിച്ചടിയായി എയര്‍ ഇന്ത്യ ഡല്‍ഹി വഴിയോ മുംബൈ വഴിയോ യാത്ര ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത്. ഈ റൂട്ടിലൂടെ കേരളത്തിലെത്താന്‍ ആഗ്രഹമില്ലാത്തവര്‍ക്ക് ഈ വര്‍ഷം ഡിസംബര്‍ 31 വരെ യാത്ര നീട്ടി വയ്ക്കാമെന്ന ഓഫറും എയര്‍ഇന്ത്യ നല്‍കുന്നു. ഇപ്പോള്‍ ബുക്ക് ചെയ്ത ടിക്കറ്റില്‍ പിന്നീട് യാത്ര ചെയ്യുമ്പോള്‍ അന്നത്തെ ടിക്കറ്റ് നിരക്ക് അനുസരിച്ചുള്ള വ്യത്യാസമുള്ള തുകയും അടക്കേണ്ടിവരും.ഇപ്പോള്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ പണം നഷ്ടമാകുകയും ചെയ്യും. ഇതോടെ ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ലണ്ടന്‍ കൊച്ചി വിമാനം നിന്നുപോയതിനെ കുറിച്ച് ഔദ്യോഗികമായി എയര്‍ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. കടുത്ത ആശങ്കയിലാണ് ഇക്കാര്യത്തില്‍ യുകെ മലയാളികള്‍.




കൂടുതല്‍വാര്‍ത്തകള്‍.