CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 24 Minutes 6 Seconds Ago
Breaking Now

സുശാന്തിന്റെ 35ാം ജന്മദിനം, പൂക്കള്‍ വാങ്ങാനെത്തി റിയ ചക്രബര്‍ത്തി

ലഹരിമരുന്ന് ഇടപാടു കേസില്‍ ജയില്‍ മോചിതയായതിന് ശേഷം പൂക്കള്‍ വാങ്ങാനെത്തിയ നടി റിയ ചക്രബര്‍ത്തിയുടെ വീഡിയോയാണ് വൈറലാകുന്നത്. മാധ്യമങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുന്ന താരം ഫോട്ടോഗ്രാഫേഴ്‌സിനോട് കൈകൂപ്പി അഭ്യര്‍ത്ഥിക്കുന്നതും വീഡിയോയില്‍ കാണാം. ദയവായി തന്നെ പിന്തുടരുത് എന്ന് ആവശ്യപ്പെട്ടാണ് റിയ കൈകൂപ്പി അഭ്യര്‍ത്ഥിക്കുന്നത്.

അതേസമയം, റിയ എന്തിനാണ് പൂക്കള്‍ വാങ്ങാനെത്തിയത് എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ 35ാം ജന്മദിന വാര്‍ഷികമാണിന്ന്. സുശാന്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാനാണോ ഇതെന്നാണ് ചിലരുടെ സംശയം. നേരത്തെ മുംബൈയില്‍ വീട് അന്വേഷിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട റിയയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

സഹോദരന്‍ ഷൗവിക്കിന് ഒപ്പമാണ് താരം മുംബൈയില്‍ വീട് അന്വേഷിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ഒക്ടോബറിലാണ് റിയക്ക് ജാമ്യം ലഭിച്ചത്. ഡിസംബര്‍ 2ന് ആണ് റിയയുടെ സഹോദരന്‍ ഷൗവിക്കിന് ജാമ്യം ലഭിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.