CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 4 Minutes 2 Seconds Ago
Breaking Now

മേയ് മാസത്തെ തെരഞ്ഞടുപ്പ് വിജയിച്ചാല്‍ 'കാണിച്ച് തരാം'; രണ്ടാം സ്‌കോട്ടിഷ് സ്വാതന്ത്ര്യ ഹിതപരിശോധന നടത്തുമെന്ന് സ്റ്റര്‍ജന്‍; ധൈര്യമുണ്ടെങ്കില്‍ നിയമനടപടി വഴി തടയാന്‍ ബോറിസിന് വെല്ലുവിളിയും!

മഹാമാരി കൊടുമ്പിരി കൊള്ളുമ്പോള്‍, വാക്‌സിനേഷന്‍ നല്‍കുന്നതിലാണ് സ്‌കോട്ട്‌ലണ്ടിലെ ജനങ്ങള്‍ ശ്രദ്ധിക്കുന്നത്

മേയ് മാസത്തിലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി വിജയിച്ചാല്‍ രണ്ടാം സ്‌കോട്ടിഷ് സ്വാതന്ത്ര്യ ഹിതപരിശോധന നടത്തുമെന്ന് എസ്എന്‍പി. ഹിതപരിശോധന തടയാന്‍ ബോറിസ് ജോണ്‍സനോട് വേണമെങ്കില്‍ നിയമനടപടി സ്വീകരിക്കാമെന്നും നിക്കോള സ്റ്റര്‍ജന്‍ വെല്ലുവിളിച്ചു. സ്‌കോട്ടിഷ് സ്വാതന്ത്ര്യത്തിലേക്കുള്ള 11 ഇന പദ്ധതിയാണ് നിക്കോള സ്റ്റര്‍ജന്റെ പാര്‍ട്ടി മുന്നോട്ട് വെയ്ക്കുന്നത്. 

മേയ് മാസത്തിലെ തെരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യത്തിന് അനുകൂലമായ വോട്ടിംഗ് ജനങ്ങളില്‍ നിന്നും ഉണ്ടായാല്‍ കൊറോണാവൈറസ് മഹാമാരിയുടെ പ്രശ്‌നങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഹിതപരിശോധന നടത്താനാണ് എസ്എന്‍പിയുടെ നീക്കം. ഇതിന്റെ നിയമപരമായ സാധുത പരിശോധിക്കാനുള്ള യുകെ സര്‍ക്കാരിന്റെ ഓരോ നീക്കവും കോടതിയില്‍ എതിര്‍ക്കപ്പെടും. 

ബോറിസ് ജോണ്‍സണ്‍ രണ്ടാം സ്വാതന്ത്ര്യ ഹിതപരിശോധനയ്ക്കുള്ള സെക്ഷന്‍ 30 ഉത്തരവിടാന്‍ അംഗീകാരം നല്‍കണമെന്ന് സ്റ്റര്‍ജന്‍ ആവശ്യപ്പെടും. എന്നാല്‍ ഇത്തരമൊരു ആവശ്യവും അംഗീകരിക്കില്ലെന്ന് ബോറിസ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു തലമുറയിലെ ഏക ഹിതപരിശോധനയെന്ന എസ്എന്‍പി വാക്ക് പാലിക്കാനാകും അദ്ദേഹം ആവശ്യപ്പെടുക. 

എന്നാല്‍ ഈ വാക്ക് ഉപേക്ഷിച്ച് അനധികൃത ഹിതപരിശോധനയ്ക്ക് തയ്യാറാണെന്ന എസ്എന്‍പി പ്രഖ്യാപനം യുകെയില്‍ ഞെട്ടല്‍ ഉളവാക്കുകയാണ്. നിയമനടപടി സ്വീകരിച്ച്, സ്‌കോട്ടിഷ് സര്‍ക്കാരിനെ കോടതിയില്‍ എത്തിച്ച് ഇത് തടയാന്‍ ബോറിസ് നിര്‍ബന്ധിതനാകും. ഇത്തരമൊരു ഹിതപരിശോധന നടന്നാല്‍ തന്നെ യുകെ സര്‍ക്കാര്‍ ഇത് അവഗണിക്കാനാണ് സാധ്യതയെന്ന് ശ്രോതസ്സുകള്‍ വെളിപ്പെടുത്തി. 

മഹാമാരി കൊടുമ്പിരി കൊള്ളുമ്പോള്‍, വാക്‌സിനേഷന്‍ നല്‍കുന്നതിലാണ് സ്‌കോട്ട്‌ലണ്ടിലെ ജനങ്ങള്‍ ശ്രദ്ധിക്കുന്നത്. ഈ ഘട്ടത്തില്‍ എസ്എന്‍പി ഹിതപരിശോധന ഉയര്‍ത്തുന്നത് ഫലവത്താകില്ലെന്ന് ഈ സര്‍ക്കാര്‍ വൃത്തം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എസ്എന്‍പിയുടെ നീക്കങ്ങളെന്നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.