CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 10 Minutes 26 Seconds Ago
Breaking Now

മാര്‍ച്ച് 3ന് പ്രതീക്ഷയുടെ ബജറ്റ്; ഫര്‍ലോംഗ് സ്‌കീം വേനല്‍ക്കാലം വരെ ദീര്‍ഘിപ്പിക്കാന്‍ ഋഷി സുനാക്; ചെലവ് 10 ബില്ല്യണ്‍ പൗണ്ട്; റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി മേഖലകള്‍ക്ക് റേറ്റ്‌സ് ഹോളിഡേ തുടരും

മഹാമാരി ആരംഭിച്ചത് മുതല്‍ രാജ്യത്തിന്റെ കടം 316.4 ബില്ല്യണ്‍ പൗണ്ടില്‍ എത്തിയെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ ഡാറ്റ

മാര്‍ച്ച് 3ന് ചാന്‍സലര്‍ ഋഷി സുനാക് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഫര്‍ലോംഗ് സ്‌കീം വേനല്‍ക്കാലം വരെ ദീര്‍ഘിപ്പിക്കാനുള്ള പ്രഖ്യാപനവും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇതിന് പുറമെ റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി, ലെഷര്‍ മേഖലകള്‍ക്കുള്ള ബിസിനസ്സ് റേറ്റ് ഹോളിഡേയും തുടരാനാണ് ചാന്‍സലര്‍ തയ്യാറെടുക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ഒരു വര്‍ഷത്തോളമായി തുടരുന്ന ബിസിനസ്സ് റേറ്റ്‌സ് ഹോളിഡേ മാര്‍ച്ചില്‍ അവസാനിക്കും. ഫര്‍ലോംഗ് സ്‌കീം ഏപ്രില്‍ മാസം അവസാനിക്കാന്‍ ഇരിക്കുകയാണ്. ഈ രണ്ട് പദ്ധതിയും നീട്ടാനുള്ള ചാന്‍സലറുടെ തീരുമാനം ബിസിനസ്സ് നേതാക്കള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പാണ്. നിലവിലെ അവസ്ഥയില്‍ പിടിച്ച് നില്‍ക്കാന്‍ കൂടുതല്‍ കാലം പിന്തുണ ആവശ്യമാണെന്ന് ബിസിനസ്സുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. 

അതേസമയം സ്‌കീമുകള്‍ നീട്ടുന്നത് രാജ്യത്തിന്റെ പൊതുഖജനാവിനെ ബാധിക്കുമെന്ന ആശങ്കയും മറുവശത്ത് ശക്തമാണ്. ഫര്‍ലോംഗ് മുഖേന ട്രഷറിക്ക് പ്രതിമാസം 5 ബില്ല്യണ്‍ പൗണ്ട് ചെലവുള്ളതായാണ് കണക്ക്. ഇത് വേനല്‍ക്കാലത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചാല്‍ ചുരുങ്ങിയത് 10 ബില്ല്യണ്‍ പൗണ്ട് ചെലവ് വരുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആദ്യം മുതല്‍ പബ്ലിക് സെക്ടര്‍ മേഖലയിലെ കടം 300 മില്ല്യണിലേറെ ഉയര്‍ന്നതായാണ് പുതിയ കണക്കുകള്‍. കൊറോണാവൈറസ് പ്രതിസന്ധി മൂലം രാജ്യത്തെ പിടിച്ചുനിര്‍ത്താന്‍ മന്ത്രിമാര്‍ പണം കടമെടുക്കുകയാണ്. 

മഹാമാരി ആരംഭിച്ചത് മുതല്‍ രാജ്യത്തിന്റെ കടം 316.4 ബില്ല്യണ്‍ പൗണ്ടില്‍ എത്തിയെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ ഡാറ്റ. ഫര്‍ലോംഗ് സ്‌കീമിന് പുറമെ ആഴ്ചയില്‍ 20 പൗണ്ട് നല്‍കുന്ന യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ആറ് മാസത്തേക്ക് കൂടി നീട്ടാനാണ് ഋഷി സുനാക് ഒരുങ്ങുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.