CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 46 Minutes 59 Seconds Ago
Breaking Now

ബ്രിട്ടന് കൊവിഡിനെ സഹിച്ച് ജീവിക്കേണ്ടി വരില്ല! നിലവിലെ വാക്‌സിനുകള്‍ രോഗത്തെ മീസില്‍സിന്റെ അവസ്ഥയിലേക്ക് ചവിട്ടിത്താഴ്ത്തും; പ്രതീക്ഷയേകുന്ന വാക്കുകളുമായി സേജ് വിദഗ്ധ ദേവി ശ്രീധര്‍

എല്ലാ വര്‍ഷവും എത്തുന്ന പനി സീസണ്‍ പോലെ ഒന്നായി കൊറോണാവൈറസ് മാറില്ല

ഇനിയുള്ള ജീവിതം കൊറോണാവൈറസിനൊപ്പം! ഒരു പരസ്യവാചകം പോലെ ബ്രിട്ടനിലെ ഞെട്ടിച്ച് കൊണ്ടാണ് ചില വിദഗ്ധര്‍ ഈ മുന്നറിയിപ്പ് പുറത്തുവിട്ടത്. വൈറസിനൊപ്പം താരതമ്യപ്പെട്ട് ജീവിച്ച് മുന്നോട്ട് പോകേണ്ട അവസ്ഥ നേരിടുമെന്നായിരുന്നു ഇവരുടെ പക്ഷം. എന്നാല്‍ ആ ആശങ്ക ഇനി ആവശ്യമില്ലെന്നാണ് സര്‍ക്കാരിന്റെ ഉന്നത ശാസ്ത്രജ്ഞ ഇപ്പോള്‍ വ്യക്തമാക്കുന്നത്. 

ഭാവിയില്‍ കൊറോണയ്‌ക്കൊപ്പം ജീവിച്ച് പോകേണ്ട അവസ്ഥ ബ്രിട്ടന് നേരിടില്ലെന്ന് യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബര്‍ഗ് ഗ്ലോബല്‍ പബ്ലിക് ഹെല്‍ത്ത് ചെയറും, സ്‌കോട്ടിഷ് ഗവണ്‍മെന്റ് ഉപദേശകയുമായ പ്രൊഫസര്‍ ദേവി ശ്രീധര്‍ വ്യക്തമാക്കി. നിലവിലെ വാക്‌സിനുകള്‍ ഫലപ്രദമായി വൈറസിനെ പ്രതിരോധിക്കുന്നതാണ് ഇതിന് കാരണം. 

വാക്‌സിനുകള്‍ വൈറസിനെ ഒതുക്കുമെങ്കിലും എല്ലാ വര്‍ഷവും എന്‍എച്ച്എസിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ വൈറസ് എത്തുമെന്നാണ് മിക്ക ശാസ്ത്രജ്ഞരുടെയും പ്രവചനം. എന്നാല്‍ നിലവിലെ വാക്‌സിനുകള്‍ക്ക് രോഗത്തെ പുറംതള്ളാനും, മീസില്‍സിന്റെ അവസ്ഥയിലേക്ക് ഒതുക്കാനും കഴിയുമെന്ന് ഇന്ത്യന്‍ വംശജയായ ശാസ്ത്രജ്ഞ വ്യക്തമാക്കുന്നു. 

അതേസമയം വാക്‌സിന്‍ മാത്രമല്ല ഇതിന് പിന്നില്‍ പ്രധാന പങ്കുവഹിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ ഡിസ്റ്റന്‍സിംഗും, മാസ് ടെസ്റ്റിംഗും സുപ്രധാനമാണ്. എല്ലാ വര്‍ഷവും എത്തുന്ന പനി സീസണ്‍ പോലെ ഒന്നായി കൊറോണാവൈറസ് മാറില്ല. കാരണം വാക്‌സിന്‍ അത്രയേറെ ഫലപ്രദമാണ്. മീസില്‍സിന്റെ അവസ്ഥയിലേക്ക് വൈറസ് ഒതുങ്ങിയേക്കാനാണ് സാധ്യത, പ്രൊഫസര്‍ ദേവി ശ്രീധര്‍ വ്യക്തമാക്കി. 

2019ല്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും 810 മീസില്‍സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് മുന്‍പുള്ള വര്‍ഷം 989 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.