CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 3 Minutes 58 Seconds Ago
Breaking Now

എന്‍എച്ച്എസ് സ്വപ്‌നം കാണുന്ന മലയാളി നഴ്‌സുമാര്‍ക്ക് സന്തോഷവാര്‍ത്ത! ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ വിദേശ നഴ്‌സുമാരെ കൂടുതല്‍ ഇറക്കാന്‍ എന്‍എച്ച്എസിന് അനുമതി നല്‍കും; നഴ്‌സുമാര്‍ക്ക് മുതല്‍ ഡോക്ടര്‍മാര്‍ക്കും, മിഡ്‌വൈഫിനും വരെ അവസരം

എന്‍എച്ച്എസില്‍ സുപ്രധാന പങ്ക് വഹിക്കുന്ന വിദേശ ജീവനക്കാരാണ് നഴ്‌സുമാരില്‍ 16 ശതമാനവും

എന്‍എച്ച്എസില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്നത് പരമമായ സത്യമാണ്. ഈ ജീവനക്കാരുടെ അഭാവം ഒരു മില്ല്യണ്‍ കടമ്പ കടക്കുന്നതിന് മുന്‍പ് കൂടുതല്‍ ജീവനക്കാരെ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യാനാണ് എന്‍എച്ച്എസിനും, കെയര്‍ ഹോമുകള്‍ക്കും അനുമതി ലഭിക്കുന്നത്. 

105 രാജ്യങ്ങളില്‍ നിന്നും റിക്രൂട്ടര്‍മാര്‍ക്ക് മെഡിക്കല്‍ ജീവനക്കാരെ കൊണ്ടുവരാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മുന്‍പ് വംശീയമായ പ്രശ്‌നങ്ങളുടെ പേരില്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്ത രാജ്യങ്ങളെ പോലും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ കേവലം 47 രാജ്യങ്ങളാണ് ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ ഓര്‍ഗനൈസേഷനുകളുടെയും, പ്രൈവറ്റ് റിക്രൂട്ടര്‍മാരുടെയും വലയ്ക്ക് പുറത്ത് നില്‍ക്കുന്നത്. 

സ്വന്തം നാട്ടിലെ ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും, നഴ്‌സുമാരും, മിഡ്‌വൈഫും ഇല്ലാത്ത രാജ്യങ്ങളെയാണ് ഒഴിവാക്കി നിര്‍ത്തുന്നത്. എന്‍എച്ച്എസില്‍ 115,000 ജീവനക്കാരുടെ അഭാവമാണ് നിലവിലുള്ളത്. അടുത്ത അഞ്ച് വര്‍ഷത്തില്‍ ഈ നിരക്ക് ഇരട്ടിയാകുമെന്നും, 2033-ഓടെ 475,000 ഒഴിവുകളായി കുതിക്കുമെന്നും ഹെല്‍ത്ത് ഫൗണ്ടേഷന്‍ ചൂണ്ടിക്കാണിക്കുന്നു. 

സോഷ്യല്‍ കെയര്‍ മേഖലയിലും വന്‍തോതില്‍ ജീവനക്കാരുടെ കുറവുണ്ടാകുമെന്നാണ് ഹെല്‍ത്ത് ഫൗണ്ടേഷന്‍ കോമണ്‍സ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ കമ്മിറ്റിയെ അറിയിച്ചിരിക്കുന്നത്. 2033ഓടെ 458,000 ജീവനക്കാരുടെ കുറവാണ് മേഖലയില്‍ അനുഭവപ്പെടുക. എന്‍എച്ച്എസില്‍ സുപ്രധാന പങ്ക് വഹിക്കുന്ന വിദേശ ജീവനക്കാരാണ് നഴ്‌സുമാരില്‍ 16 ശതമാനവും. യുകെയ്ക്ക് പുറത്ത് പരിശീലനം നേടിയ 36 ശതമാനം ഡോക്ടര്‍മാരും ഇംഗ്ലണ്ടില്‍ സേവനം നല്‍കുന്നു.

സോഷ്യല്‍ കെയര്‍ ജീവനക്കാരില്‍ 16 ശതമാനം വിദേശ പൗരന്‍മാരാണ്. മഹാമാരിയുടെ സമ്മര്‍ദത്തില്‍ പൊറുതിമുട്ടിയ നഴ്‌സിംഗ് ജീവനക്കാരില്‍ കുടിയൊഴിയല്‍ സംഭവിക്കുമെന്നാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ജനറല്‍ സെക്രട്ടറി ഡെയിം ഡോണാ കിനെയര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇതോടെ 50,000 നഴ്‌സുമാരെയെങ്കിലും നിയോഗിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. 




കൂടുതല്‍വാര്‍ത്തകള്‍.