CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 38 Minutes 19 Seconds Ago
Breaking Now

ഇന്ത്യയുടെ മൂന്ന് വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ 'മുങ്ങിയ' നിരവ് മോദിയെ പൊക്കി നാട്ടിലെത്തിക്കുന്നു; ഇനി തിരിച്ചെത്തിക്കാനുള്ളത് 300ലേറെ തട്ടിപ്പുകാരെ!

2015 വരെയുള്ള സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 72 പൗരന്‍മാരാണ് സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ ശേഷം രാജ്യത്ത് നിന്നും മുങ്ങിയിട്ടുള്ളത്

ഫെബ്രുവരി 25ന് ഇന്ത്യന്‍ ഏജന്‍സികളുടെ മൂന്ന് വര്‍ഷത്തെ കഠിനപരിശ്രമം വിജയം കണ്ട ദിവസമാണ്. യുകെ കോടതി തട്ടിപ്പ് വജ്രവ്യാപാരി നിരവ് മോദിയെ നാടുകടത്താനുള്ള തടസ്സങ്ങള്‍ നീക്കിയ ദിവസം കൂടിയാണിത്. എന്നാല്‍ ഇന്ത്യയില്‍ തട്ടിപ്പും, മറ്റ് ക്രിമിനല്‍ കൃത്യങ്ങളും നടത്തി മുങ്ങിയ 313 മുങ്ങലുകാരെ കൂടിയാണ് ഇന്ത്യ ഇപ്പോള്‍ അന്വേഷിക്കുന്നത്.

2015 വരെയുള്ള സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 72 പൗരന്‍മാരാണ് സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ ശേഷം രാജ്യത്ത് നിന്നും മുങ്ങിയിട്ടുള്ളത്. ഇതില്‍ രണ്ട് പേരെ മാത്രമാണ് സാമ്പത്തിക കുറ്റവാളികളായി വിധിച്ച് നാട്ടിലേക്ക് തിരികെ എത്തിക്കാന്‍ സാധിച്ചിട്ടുള്ളത്. ഇപ്പോള്‍ യുകെയില്‍ നിന്നും നിരവ് മോദിയെ തിരിച്ചെത്തിക്കാനുള്ള ഉത്തരവ് സമ്പാദിക്കാന്‍ സിബിഐയ്ക്കും, ഇഡിക്കും സാധിച്ചിട്ടുണ്ടെങ്കിലും കൂട്ടുപ്രതിയായ മെഹുല്‍ ചോക്‌സിയെ നാടുകടത്താനുള്ള ശ്രമങ്ങള്‍ എവിടെയും എത്തിയിട്ടില്ല.

ഇയാള്‍ ഇപ്പോള്‍ ആന്റിഗ്വയിലാണുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്കിനെ വഞ്ചിച്ച് 13500 കോടി രൂപയാണ് ലോണ്‍ എഗ്രിമെന്റുകള്‍ വഴി ഈ വിദ്വാന്‍മാര്‍ കരസ്ഥമാക്കിയത്. ചോക്‌സി നിയമപരമായി നീങ്ങിയതിനാല്‍ കേസ് തീരാന്‍ ഏഴ് വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് ആന്റിഗ്വ & ബാര്‍ബുഡ അധികൃതര്‍ വ്യക്തമാക്കുന്നത്.

ഇന്ത്യക്ക് 47 രാജ്യങ്ങളുമായി മാത്രമാണ് ഉഭയകക്ഷി നാടുകടത്തല്‍ കരാറുള്ളത്. അയല്‍രാജ്യങ്ങളായ ചൈന, പാകിസ്ഥാന്‍, മ്യാന്‍മാര്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളുമായി ഇത്തരം കരാറില്ലെന്നത് അതിര്‍ത്തി കടന്ന് മുങ്ങുന്നവരെ പൊക്കാനുള്ള വെല്ലുവിളി ഉയര്‍ത്തുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.