CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 3 Seconds Ago
Breaking Now

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ബന്ധിതമായി വാക്‌സിന്‍ കുത്തിവെയ്ക്കും? കൊവിഡ് വാക്‌സിനോട് മുഖം തിരിച്ച് ആയിരക്കണക്കിന് മെഡിക്കല്‍ ജീവനക്കാര്‍; ഇവരെ മെരുക്കാന്‍ 'ബലംപ്രയോഗിക്കാനുള്ള' പദ്ധതിയുമായി എന്‍എച്ച്എസ്; ഇതിനെയും എതിര്‍ത്താല്‍ എന്ത് ചെയ്യും?

പത്തില്‍ ഒന്‍പത് ജീവനക്കാരും വാക്‌സിന്‍ സ്വീകരിച്ചെന്നാണ് മിക്ക ട്രസ്റ്റുകളും അറിയിച്ചിരിക്കുന്നതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട്

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ബന്ധിതമായി കൊവിഡ് വാക്‌സിന്‍ കുത്തിവെയ്ക്കാനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്ത് മന്ത്രിമാര്‍. വാക്‌സിന്‍ കുത്തിവെയ്ക്കാന്‍ വിസമ്മതിക്കുന്ന ജീവനക്കാരെ പ്രതിരോധിക്കാന്‍ ഇത് നിയമപരമായി നിര്‍ബന്ധമാക്കി മാറ്റാന്‍ കഴിയുമോയെന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പുറമെ കെയര്‍ ഹോം സ്റ്റാഫിനോടും ഈ നിര്‍ബന്ധം പിടിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കും. ഇവരില്‍ നല്ലൊരു ശതമാനവും സ്‌റ്റേറ്റ് എംപ്ലോയ്‌മെന്റില്‍ ഉള്ളവരല്ലെന്നതാണ് പ്രശ്‌നം. 

ഈ നീക്കങ്ങളിലൂടെ വൈറസ് മരണസംഖ്യ വെട്ടിക്കുറയ്ക്കാനും, ലോക്ക്ഡൗണ്‍ ഇളവ് അനുവദിക്കുന്നതില്‍ കാലതാമസം ഒഴിവാക്കാനും സാധിക്കുമെന്നാണ് മന്ത്രിമാരുടെ വിശ്വാസം. എന്നാല്‍ നിര്‍ബന്ധമാക്കിയാലും വാക്‌സിന്‍ എടുക്കാന്‍ തയ്യാറാകാത്ത എന്‍എച്ച്എസ് ജീവനക്കാര്‍ നിയമപ്രശ്‌നങ്ങളും, മോറല്‍ പ്രശ്‌നങ്ങളും, അനിശ്ചിതത്വവും സൃഷ്ടിക്കുമെന്നാണ് ആശങ്ക. 

ഇതുവരെ രണ്ട് ലക്ഷം എന്‍എച്ച്എസ്, കെയര്‍ ജീവനക്കാരാണ് വാക്‌സിന്‍ കുത്തിവെയ്ക്കാന്‍ വിസമ്മതിച്ചിട്ടുള്ളത്. ഹെല്‍ത്ത് സെക്ടറില്‍ പ്രവര്‍ത്തിച്ചിട്ടും ഇത്രയധികം പേര്‍ വാക്‌സിനെതിരെ മുഖം തിരിക്കുന്നത് അസാധാരണമാണെന്ന് ക്യാബിനറ്റ് വൃത്തങ്ങള്‍ മെയിലിനോട് പ്രതികരിച്ചു. വാക്‌സിന്‍ വിരുദ്ധര്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്ക് മറുപടി നല്‍കാന്‍ സാധിക്കുന്നവരാണ് ഈ വിഭാഗം, പക്ഷെ അത് നടക്കുന്നില്ല. അതുകൊണ്ട് തന്നെ ഇവരെ കൊണ്ട് വാക്‌സിന്‍ എടുപ്പിക്കേണ്ടത് അനിവാര്യമായി മാറി, ശ്രോതസ്സ് വ്യക്തമാക്കി. 

പത്തില്‍ ഒന്‍പത് ജീവനക്കാരും വാക്‌സിന്‍ സ്വീകരിച്ചെന്നാണ് മിക്ക ട്രസ്റ്റുകളും അറിയിച്ചിരിക്കുന്നതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പറയുന്നു. എന്നാല്‍ ഈ കണക്ക് 100 ശതമാനം എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. ആശുപത്രികളില്‍ വൈറസ് പടരാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് കാര്യങ്ങള്‍ ബലപ്രയോഗത്തിലേക്ക് നീങ്ങുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.