CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 43 Minutes 43 Seconds Ago
Breaking Now

ഇന്‍കംടാക്‌സ് പരിധി 2026 വരെ മരവിപ്പിച്ച് ചാന്‍സലര്‍; കോര്‍പ്പറേഷന്‍ ടാക്‌സ് 2023 മുതല്‍ വര്‍ദ്ധിപ്പിക്കും; ഫര്‍ലോംഗ് സ്‌കീം സെപ്റ്റംബര്‍ അവസാനം വരെ; തിരിച്ചുവരവിന് വഴിയൊരുക്കി ഋഷി സുനാക്

ഫര്‍ലോംഗ് തട്ടിപ്പ് തടയാന്‍ 100 മില്ല്യണ്‍ പൗണ്ടിന്റെ ടാസ്‌ക്‌ഫോഴ്‌സ്‌

ഇന്‍കം ടാക്‌സ് പരിധികള്‍ 2026 വരെ മരവിപ്പിച്ച് ചാന്‍സലര്‍. കോര്‍പ്പറേഷന്‍ ടാക്‌സ് 2023 മുതല്‍ വര്‍ദ്ധിപ്പിക്കാനും കൊവിഡ് പ്രതികരണ നടപടികള്‍ മുന്‍നിര്‍ത്തിയുള്ള ബജറ്റില്‍ ഋഷി സുനാക് പ്രഖ്യാപിച്ചു. 

ഈ സമയത്ത് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചാല്‍ ജനഹിതത്തിന് വിരുദ്ധമാകുമെന്ന് ചാന്‍സലര്‍ വ്യക്തമാക്കി. ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്:

- ഫര്‍ലോംഗ് സ്‌കീം സെപ്റ്റംബര്‍ അവസാനം വരെ നിലവിലെ 80 ശതമാനം ശമ്പള നിരക്കില്‍ ദീര്‍ഘിപ്പിക്കും. 

- സെല്‍ഫ് എംപ്ലോയ്ഡായ ആളുകള്‍ക്കുള്ള പിന്തുണ സെപ്റ്റംബര്‍ വരെ

- ആഴ്ചയില്‍ 20 പൗണ്ട് ബൂസ്റ്റ് നല്‍കുന്ന യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ആറ് മാസം കൂടി തുടരും

- ഹോസ്പിറ്റാലിറ്റി, ലെഷര്‍, ടൂറിസം മേഖലയ്ക്കുള്ള വാറ്റ്, ബിസിനസ്സ് റേറ്റ് ബ്രേക്കും ആറ് മാസത്തേക്ക് കൂടി നീട്ടി

- ഇന്‍കം ടാക്‌സ് നിരക്കില്‍ വര്‍ദ്ധനവില്ല, അതേസമയം പരിധി മൂന്ന് വര്‍ഷത്തേക്ക് മരവിപ്പിച്ചതോടെ 1.6 മില്ല്യണ്‍ ആളുകള്‍ ഉയര്‍ന്ന നിരക്കിലെത്തും

- ഫ്യുവല്‍ ഡ്യൂട്ടി മരവിപ്പിക്കുന്നത് തുടരും

- സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ ജൂണ്‍ വരെ നീട്ടും

- ചെറുകിട ബിസിനസ്സുകള്‍ക്ക് വളരാന്‍ പുതിയ 520 മില്ല്യണ്‍ സ്‌കീം

- ഫര്‍ലോംഗ് തട്ടിപ്പ് തടയാന്‍ 100 മില്ല്യണ്‍ പൗണ്ടിന്റെ ടാസ്‌ക്‌ഫോഴ്‌സ്‌




കൂടുതല്‍വാര്‍ത്തകള്‍.