CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 55 Minutes 36 Seconds Ago
Breaking Now

ദശാബ്ദി കലാസന്ധ്യ - ബര്‍മിങ്ഹാം ക്‌നാനായക്കാര്‍ ആവേശത്തില്‍

യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ശക്തവും ബൃഹത്തവുമായ യൂണിറ്റായ ബര്‍മിങ്ഹാം കാത്തലിക് അസോസിയേഷന്‍ ദശാബ്ദി വര്‍ഷത്തില്‍ വിപുലമായ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഇതിൽ ഏറ്റവും പ്രധാനം ദശാബ്ദി കലാസന്ധ്യയാണ്.കഴിഞ്ഞ വര്‍ഷത്തെ യു.കെ.കെ.സി.എ റാലിക്ക് കരുത്തരായ മാഞ്ചസ്റ്ററിനെ മലര്‍ത്തിയടിച്ച് റാലിക്ക് ഒന്നാം സ്ഥാനം നേടിയ ബര്‍മിങ്ഹാം തങ്ങളുടെ ദശാബ്ദി വർഷത്തിലേക്കുള്ള പ്രവേശനം രാജകീയമാക്കി.

ഒക്ടോബര്‍ അഞ്ചിന് സട്ടണ്‍ കോള്‍ഡ് ഫീല്‍ഡിലെ ബിഷപ് വാള്‍ഷ് കാത്തലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വിവിധ കലാകായിക മത്സരങ്ങളും പൊതുസമ്മേളനവും നടക്കും. കലാസന്ധ്യയോടനുബന്ധിച്ച് കുട്ടികളുടെയും മുതിര്‍ന്നവരുടെയും പുരാതന പാട്ട്, മാര്‍ഗം കളി, പ്രസംഗമത്സരം, വടംവലി, തുടങ്ങിയ മത്സരങ്ങള്‍ അരങ്ങേറും. ഇതു സംബന്ധിച്ച വിശദ വിവരങ്ങള്‍ ഓരോ യൂണിറ്റിനേയും ഉടന്‍ തന്നെ അറിയിക്കുമെന്ന് ബര്‍മിങ്ഹാം യൂണിറ്റ് ഭാരവാഹികള്‍ പറഞ്ഞു.

കലാസന്ധ്യയോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ കലാ സാംസ്‌കാരിക മത സാമുദായിക രാഷ്ട്രീയ പ്രമുഖര്‍ സംബന്ധിക്കും. ബര്‍മിങ്ഹാം യൂണിറ്റ് പ്രസിഡന്റ് ജിജിമോന്‍ വരിക്കാശേരില്‍ ,സെക്രട്ടറി ലിജോ മോന്‍ വലകുകാലയിൽ , എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു .




കൂടുതല്‍വാര്‍ത്തകള്‍.