CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 11 Minutes 18 Seconds Ago
Breaking Now

തമിഴ്‌നാട്ടില്‍ വോട്ട് ചെയ്ത് നടന്‍ ജയറാമും കുടുംബവും

തമിഴ്‌നാട്ടില്‍ വോട്ട് ചെയ്ത് നടന്‍ ജയറാമും കുടുംബവും. 25 വര്‍ഷമായി തമിഴ്‌നാട്ടില്‍ വോട്ട് ചെയ്യുന്ന ജയറാം ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഭാര്യ പാര്‍വതി, മക്കളായ കാളിദാസന്‍, മാളവിക എന്നിവര്‍ക്കൊപ്പമാണ് ജയറാം വോട്ട് ചെയ്യാനെത്തിയത്.

വിരുമ്പാക്കത്തെ പോളിംഗ് ബൂത്തില്‍ രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തി. ചെന്നൈയില്‍ സ്ഥിര താമസമാക്കിയതോടെയാണ് വോട്ടും തമിഴ്‌നാട്ടിലേക്ക് മാറ്റിയത്. എവിടെ ആയിരുന്നാലും വോട്ട് ചെയ്യാന്‍ എത്തും, വോട്ട് നമ്മുടെ കകയാണെന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തില്‍ സിനിമാ താരങ്ങള്‍ മത്സരിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കേരളത്തിലും ഇവിടെയും മത്സരിക്കുന്നവര്‍ എല്ലാവരും സുഹൃത്തുകളാണ് എന്നായിരുന്നു ജയറാമിന്റെ പ്രതികരണം.

 

 




കൂടുതല്‍വാര്‍ത്തകള്‍.