30 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് ആസ്ട്രാസെനെക വാക്‌സിന്‍ നല്‍കരുതെന്ന് വിധിച്ച് ബ്രിട്ടന്റെ റെഗുലേറ്റര്‍. 18 മുതല്‍ 29 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് ആസ്ട്രാസെനെക കൊറോണാവൈറസ് വാക്‌സിന് പകരം മറ്റൊന്ന് നല്‍കണമെന്ന് സര്‍ക്കാരിന്റെ വാക്‌സിന്‍ അഡൈ്വസറി ഗ്രൂപ്പ് നിര്‍ദ്ദേശിച്ചു. അപൂര്‍വ്വമായ ബ്ലഡ് ക്ലോട്ട് രൂപപ്പെടുന്നതായുള്ള പരാതിയെ തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ചെറുപ്പക്കാരില്‍ ആസ്ട്രാസെനെക വാക്‌സിന്‍ വേണ്ടെന്ന് നിര്‍ദ്ദേശം വരുന്നത്.
ഇതിനിടെ ഓക്‌സ്‌ഫോര്‍ഡ്, ആസ്ട്രാസെനെക വാക്‌സിന്‍ എടുക്കേണ്ട മറ്റ് മുതിര്‍ന്ന ആളുകള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കാന്‍ സര്‍ക്കാരും, പ്രതിപക്ഷ നേതാക്കളും, മെഡിക്കല്‍ വിദഗ്ധരും അണിനിരന്നു. ചെറുപ്പക്കാര്‍ക്ക് വാക്‌സിന്‍ മാറ്റി നല്‍കണമെന്ന് വിധിച്ചത് പൊതുജനങ്ങളില്‍ ആശങ്ക ഉയര്‍ത്തുമെന്നാണ് ഭീതി. ബ്രിട്ടനില്‍ നിര്‍മ്മിച്ച വാക്‌സിന്‍ സുരക്ഷിതവും, അപകടത്തെ മറികടക്കുന്ന ഗുണങ്ങള്‍ വാക്‌സിന് ഉണ്ടെന്നും ബോറിസ് ജോണ്‍സനും, മാറ്റ് ഹാന്‍കോക്കും ട്വീറ്റ് ചെയ്തു. തന്റെ രണ്ടാമത്തെ ഡോസിനായി കാത്തിരിക്കുകയാണെന്ന് ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മറും പ്രതികരിച്ചു.
മാര്‍ച്ച് അവസാനം വരെ വാക്‌സിന്‍ ലഭിച്ച 20 മില്ല്യണ്‍ ജനങ്ങളില്‍ 79 പേര്‍ക്കാണ് ആസ്ട്രാസെനെക വാക്‌സിനില്‍ നിന്നും മാരകമായ ബ്ലഡ് ക്ലോട്ട് രൂപപ്പെട്ടിരിക്കുന്നതെന്ന് എംഎച്ച്ആര്‍എ കണ്ടെത്തി. തലച്ചോറിലോ, ആര്‍ട്ടറികളിലോ ആണ് ഇത് രൂപപ്പെട്ടത്. ഇതില്‍ 19 പേര്‍ മരിച്ചു, മൂന്ന് പേര്‍ 30 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. മുതിര്‍ന്ന ആളുകളേക്കാള്‍ ചെറുപ്പക്കാരില്‍ വാക്‌സിനേഷന്‍ ബ്ലഡ് ക്ലോട്ടുകള്‍ക്ക് കാരണമാകുന്നുവെന്ന് മാറ്റം പ്രഖ്യാപിക്കവെ പ്രദര്‍ശിപ്പിച്ച ഫലങ്ങള്‍ വ്യക്തമാക്കി. അടുത്ത മാസങ്ങളില്‍ പ്രായം കുറഞ്ഞവര്‍ക്ക് വാക്‌സിന്‍ ലഭിക്കുമ്പോള്‍ 19 മുതല്‍ 29 വരെ പ്രായമുള്ളവര്‍ക്ക് ഫിസര്‍, മോഡേണ വാക്‌സിനുകളില്‍ ഒന്നാകും നല്‍കുകയെന്ന് എംഎച്ച്ആര്‍എ വ്യക്തമാക്കി.
അതേസമയം ആസ്ട്രാസെനെക വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചവര്‍ പ്രായഭേദമെന്യെ രണ്ടാമത്തെ ഡോസ് സ്വീകരിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. 30 വയസ്സില്‍ താഴെ പ്രായമുള്ളവരില്‍ വൈറസ് ബാധ തീരെ കുറവായതിനാലാണ് ആസ്ട്രാസെനെക വാക്‌സിന്‍ നിര്‍ത്തിവെയ്ക്കുന്നതെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ജോന്നാഥന്‍ വാന്‍ ടാം പറഞ്ഞു.