CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 44 Seconds Ago
Breaking Now

ഡിവോണില്‍ 32-കാരിയെ വീട്ടിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തി ഏഴ് കഷ്ണമാക്കിയ ഇറാഖി പൗരന് 20 വര്‍ഷം ജയില്‍ശിക്ഷ; പരോളിന്റെ കാര്യം ഇതിന് ശേഷം ചിന്തിക്കാമെന്ന് കോടതി!

എട്ട് ദിവസത്തോളമാണ് ശരീരഭാഗങ്ങള്‍ ഇയാള്‍ മുറിയില്‍ സൂക്ഷിച്ചത്

ബ്രിട്ടനില്‍ അഭയാര്‍ത്ഥിത്വം നേടാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഇറാഖി പൗരന്‍ 32-കാരിയെ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ 20 വര്‍ഷം ജയില്‍ശിക്ഷ. അസം മംഗോറിയാണ് 32-കാരിയായ ലൊറെയിന്‍ കോക്‌സിനെ വകവരുത്തിയത്. ഡിവോണിലെ എക്‌സെറ്ററില്‍ നൈറ്റ് ഔട്ട് കഴിഞ്ഞ് മടങ്ങവെയാമ് കോക്‌സിനെ അസം കൂട്ടിക്കൊണ്ടുപോയത്. 

കോക്‌സിനെ വകവരുത്തിയ അസം ഇവരുടെ ശരീരം ഏഴ് കഷ്ണമായി മുറിച്ച് വുഡ്‌ലാന്‍ഡില്‍ ഉപേക്ഷിക്കാനും ശ്രമിച്ചു. ക്രൂരമായ സംഭവത്തില്‍ ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. 20 വര്‍ഷം ശിക്ഷ അനുഭവിച്ച ശേഷം മാത്രം പരോളിന് പരിഗണിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. 

കോക്‌സ് ധരിച്ചിരുന്ന ടി-ഷര്‍ട്ട് ഉപയോഗിച്ചാണ് അസം ഇവരെ ശ്വാസം മുട്ടിച്ചത്. ഈ ഷര്‍ട്ട് ഇവരുടെ വായില്‍ നിന്നാണ് കണ്ടെത്തിയത്. ഇതിന് ശേഷം കോക്‌സിന്റെ സിം കാര്‍ഡ് തന്റെ ഫോണിലിട്ട് സോഷ്യല്‍ മീഡിയ അപ്‌ഡേറ്റ് ചെയ്ത് ജീവനോടെ ഉള്ളതായി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. 

എട്ട് ദിവസത്തോളമാണ് ശരീരഭാഗങ്ങള്‍ ഇയാള്‍ മുറിയില്‍ സൂക്ഷിച്ചത്. അടുത്തുള്ള കടകളില്‍ നിന്നും ആയുധങ്ങള്‍ വാങ്ങിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച ശേഷം ഉപേക്ഷിക്കാനും ശ്രമിച്ചു. പിന്നീടുള്ള ദിവസങ്ങളില്‍ പല ശരീരഭാഗങ്ങള്‍ പലയിടങ്ങളിലായാണ് അസം ഉപേക്ഷിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.