15 വയസ്സുണ്ടായിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കെയ്‌ലെ ഹെയ്‌വുഡിനെ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ പ്രതി ജയിലില്‍ മരിച്ച നിലയില്‍. 2015 നവംബറില്‍ കെയ്‌ലെയെ വകവരുത്തിയതിന് വേക്ക്ഫീല്‍ഡ് ജയിലില്‍ ജീവപര്യന്തം അനുഭവിച്ച് വരികയായിരുന്ന 34-കാരന്‍ സ്റ്റീഫന്‍ ബീഡ്മാനാണ് മരിച്ചത്.
ബീഡ്മാന്റെ മരണം ആശുപത്രിയില്‍ വെച്ചാണ് നടന്നതെന്ന് ജസ്റ്റിസ് മന്ത്രാലയം സ്ഥിരീകരിച്ചു. ഇയാളുടെ മരണകാരണം എന്താണെന്ന് വ്യക്തമല്ല. ലെസ്റ്റര്‍ഷയര്‍ മീഷാമില്‍ നിന്നുള്ള കെയ്‌ലെ ഓണ്‍ലൈനില്‍ അപരിചിതനുമായി നടത്തിയ ചാറ്റിംഗിനൊടുവിലാണ് നേരിട്ട് കാണാന്‍ തയ്യാറായത്.
13 ദിവസത്തിനിടെ 2643 സന്ദേശങ്ങള്‍ അയച്ച് 23-കാരനായ ലൂക് ഹാര്‍ലോവാണ് പെണ്‍കുട്ടിയെ ഗ്രൂം ചെയ്തത്. 2015 നവംബര്‍ 13ന് ഇബ്‌സ്റ്റോക്കിലെ ഇയാളുടെ ഫ്‌ളാറ്റില്‍ കെയ്‌ലെ രാത്രി ചെലവിട്ടു. തൊട്ടടുത്ത ദിവസം അയല്‍ക്കാരനായ ബീഡ്മാന്‍ ഇവിടെയെത്തി കെയ്‌ലെയെ മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കി.
ഹാര്‍ലോ പെണ്‍കുട്ടിയെ ലൈംഗികമായി അക്രമിച്ച ശേഷം സ്ഥലംവിടാന്‍ നോക്കുമ്പോള്‍ കെയ്‌ലെ ഇവരെ പിന്തുടരാന്‍ ശ്രമിച്ചു. ഈ ഘട്ടത്തിലാണ് ബീഡ്മാന്‍ പീഡനത്തിന് ഇരയാക്കി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഇഷ്ടിക കൊണ്ടടിച്ച് കൊലപ്പെടുത്തി മൃതശരീരം ഒരു കൃഷിയിടത്തില്‍ ഉപേക്ഷിച്ചത്.
തന്റെ മകളെ കൊന്നവന്റെ മരണവാര്‍ത്ത ഏറ്റവും വലിയ സന്തോഷ വാര്‍ത്തയാണെന്ന് കെയ്‌ലെയുടെ പിതാവ് മാര്‍ട്ടിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇനി അവന്‍ നരകത്തില്‍ കിടന്ന് പുഴുക്കട്ടെ, അദ്ദേഹം പറഞ്ഞു.