ഫിലിപ്പ് രാജകുമാരന്‍ ഓരോരുത്തര്‍ക്കും, ഓരോ തരത്തിലുള്ള സാമീപ്യവും, വ്യക്തിത്വവുമായിരുന്നു. പസഫിക് ദ്വീപിലെ ഒരു ഗോത്രത്തെ സംബന്ധിച്ച് ഫിലിപ്പ് ഒരു രാജമാരനായിരുന്നില്ല, മറിച്ച് ദൈവമായിരുന്നു, 99-ാം വയസ്സില്‍ വിടവാങ്ങിയ തങ്ങളുടെ 'ദൈവത്തിന്' ആചാരപരമായ ആഘോഷം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ ഗോത്രക്കാര്‍.
പസഫിക്കിലെ ടാന ട്വീപിലെ 700-ഓളം വരുന്ന ഗോത്രവിഭാഗങ്ങളാണ് 50 വര്‍ഷത്തോളമായി ഫിലിപ്പ് രാജകുമാരനെ സ്തുതിക്കുന്നത്. ബക്കിംഗ്ഹാം കൊട്ടാരം മരണവാര്‍ത്ത പുറത്തുവിട്ടതിന്റെ ആഘാതം ഇവരിലേക്ക് എത്താന്‍ അല്‍പ്പം താമസിക്കും. മഴക്കാടുകള്‍ക്കുള്ളില്‍ യോഹാനെന്‍ ഗ്രാമത്തില്‍ ആശയവിനിമയ സംവിധാനങ്ങളുടെ അഭാവത്തിലാണ് ഇവര്‍ കഴിയുന്നത്.
ഫിലിപ്പിന്റെ മരണത്തെ കുറിച്ച് വാര്‍ത്ത അറിയിക്കാന് ഗവേഷകന്‍ ജീന്‍ പാസ്‌കല്‍ വാഹെയാണ് ഇവിടേക്ക് പോകുന്നത്. പരമ്പരാഗത രീതിയില്‍ ഗോത്രം ആചാരപരമായ വിടവാങ്ങല്‍ നല്‍കുമെന്നാണ് കരുതുന്നത്. ആത്മാവില്‍ വിശ്വസിക്കുന്നതിനാല്‍ യഥാര്‍ത്ഥ ഭവനമായ ടാനയില്‍ തിരിച്ചെത്താന്‍ ഇതിനുള്ള ചടങ്ങുകളും നടക്കും.
ഗോത്രത്തിന്റെ വിശ്വാസം അനുസരിച്ച് 'കരച്ചില്‍' ആചരണവുംസ നൃത്തവും സംഘടിപ്പിച്ചാണ് ആദരവ് അര്‍പ്പിക്കുന്നതെന്ന് ആന്ത്രപ്പോളജിസ്റ്റ് കിര്‍ക് ഹഫ്മാന്‍ പറയുന്നു. ഫിലിപ്പിന്റെ മരണത്തോടെ 'ദൈവീക' പദവി മകനായ ചാള്‍സിലേക്ക് മാറുമെന്നാണ് കരുതുന്നത്.