CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 5 Seconds Ago
Breaking Now

പാകിസ്ഥാനില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷുകാരിക്ക് നേരിട്ടത് ബലാത്സംഗ, വധഭീഷണികള്‍; പരാതി നല്‍കിയിട്ടും അന്വേഷിക്കാന്‍ മുതിരാത്ത പോലീസ് കേസ് അന്വേഷണം തുടങ്ങിയത് കൊലപാതകത്തിന് ശേഷം?

മേയ് 3നാണ് കഴുത്തിലും, കൈയിലും ബുള്ളറ്റ് ഏറ്റ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്.

ബലാത്സംഗ ഭീഷണിയും, വധഭീഷണിയും നേരിട്ടതായും പരാതി നല്‍കിയിട്ടും അന്വേഷണം നടത്താതിരുന്ന പോലീസ് യുവതി കൊല്ലപ്പെട്ട ശേഷം കേസ് അന്വേഷണത്തിന് തുടക്കമിട്ടു! പാകിസ്ഥാനില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് വനിത നേരിട്ട അനീതിയെ കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ പോലീസിനെ സമീപിച്ചെങ്കിലും യാതൊരു സഹായവും ലഭിച്ചില്ല. 

ഇതിനിടെ 24-കാരിയായ നിയമ ബിരുദധാരി മെയ്‌റാ സുല്‍ഫിക്കറിനെ കൊലപ്പെടുത്തിയെന്ന് കരുതുന്ന പ്രധാന പ്രതി സാഹിര്‍ ജാദൂനിനൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നു. ഒരു തര്‍ക്കത്തിന്റെ പേരില്‍ മെയ്‌റയെ കൊല്ലുമെന്ന് ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ സഹായം നല്‍കണമെന്ന ഇവരുടെ അഭ്യര്‍ത്ഥന പോലീസ് നിരസിച്ചതായാണ് റിപ്പോര്‍ട്ട്. 

സൗത്ത് വെസ്റ്റ് ലണ്ടനിലെ ഫെല്‍താമില്‍ നിന്നുള്ള മെയ്‌റ മറ്റൊരു പ്രതിയായ സാദ് ഭട്ട് എന്നയാളുടെ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചിരുന്നു. ഇതോടെ ഇയാള്‍ ലൈംഗിക പീഡനത്തിന് ശ്രമിച്ചു. രണ്ട് പ്രതികളുമായും യുവതി ചങ്ങാത്തത്തില്‍ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

മേയ് 3നാണ് കഴുത്തിലും, കൈയിലും ബുള്ളറ്റ് ഏറ്റ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. ലാഹോറിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ നാലംഗ സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് കരുതുന്നത്. അക്രമികളില്‍ രണ്ട് പേരുടെ വിവാഹ അഭ്യര്‍ത്ഥന തള്ളിയതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് വാദം. 




കൂടുതല്‍വാര്‍ത്തകള്‍.