CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 40 Minutes 9 Seconds Ago
Breaking Now

കൊട്ടാരത്തിലെ ജീവിതം മൃഗശാലയിലെ മൃഗത്തിന്റെ അവസ്ഥയില്‍; നിര്‍ത്താന്‍ ഉദ്ദേശമില്ലാതെ ഹാരി രാജകുമാരന്‍; പിതാവ് ചാള്‍സ് അനുഭവിച്ചതെല്ലാം തനിക്കും തന്നു; അമേരിക്കയിലേക്ക് രക്ഷപ്പെട്ടത് 'വേദനയുടെ' സൈക്കിള്‍ അവസാനിപ്പിക്കാന്‍; പഴയകാല കഥകള്‍ പറഞ്ഞ് കരിയര്‍ ഉണ്ടാക്കാന്‍ നോക്കുന്നുവെന്ന് അന്തഃപ്പുര ശ്രോതസ്സുകള്‍

അമ്മയോട് ചെയ്ത ചെയ്തികള്‍ പരിഗണിച്ച് രാജകുടുംബം ഉപേക്ഷിക്കാന്‍ 2020-കളുടെ ആദ്യം തന്നെ ചിന്തിച്ചിരുന്നു

പിതാവ് ചാള്‍സ് രാജകുമാരന്‍ അനുഭവിച്ച മോശം അവസ്ഥകള്‍ തന്നെയാണ് തങ്ങളിലേക്കും പകര്‍ന്നതെന്ന് ഹാരി രാജകുമാരന്‍. ജനിതകപരമായ വേദനയും, ദുരനുഭവങ്ങളും അവസാനിപ്പിക്കാനാണ് താന്‍ ലോസാഞ്ചലസിലേക്ക് രക്ഷപ്പെട്ടതെന്നും യുഎസ് മെന്റല്‍ ഹെല്‍ത്ത് പോഡ്കാസ്റ്റില്‍ ഹാരി വ്യക്തമാക്കി. രാജകുമാരന്റെ വാക്കുകളോട് പ്രതികരിക്കാന്‍ ബക്കിംഗ്ഹാം പാലസും, ക്ലാരന്‍സ് ഹൗസും തയ്യാറായിട്ടില്ല. എന്നാല്‍ കുടുംബ ബന്ധങ്ങളെ സംബന്ധിച്ച് ഹാരി നടത്തുന്ന തുറന്നുപറച്ചിലുകള്‍ രാജകുടുംബത്തിന് അസ്വസ്ഥത സൃഷ്ടിക്കുന്നതാണ്. 

'തങ്ങളുടെ മുന്‍കാല ജീവിതത്തെ കുറിച്ച് സംസാരിച്ച് കരിയര്‍ സൃഷ്ടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇത് സഹായകരമല്ല', ഒരു ശ്രോതസ്സ് മെയിലിനോട് പറഞ്ഞു. ചാള്‍സ് രാജകുമാരന്റെ പാരന്റിംഗിനെ കുറിച്ച് രൂക്ഷമായ രീതിയിലാണ് ഹാരി പോഡ്കാസ്റ്റില്‍ സംസാരിച്ചത്. രാജകുടുംബത്തിലെ അംഗമെന്ന നിലയില്‍ അനുഭവിച്ചിരുന്ന വേദനയുടെ സൈക്കിള്‍ തകര്‍ക്കുകയെന്ന ഉദ്ദേശത്തോടെയാണ് കുടുംബത്തോടൊപ്പം കാലിഫോര്‍ണിയയിലേക്ക് ചുവടുമാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തന്റെ അമ്മയോട് ചെയ്ത ചെയ്തികള്‍ പരിഗണിച്ച് രാജകുടുംബം ഉപേക്ഷിക്കാന്‍ 2020-കളുടെ ആദ്യം തന്നെ ചിന്തിച്ചിരുന്നു. മെഗാന്‍ മാര്‍ക്കിളാണ് ചികിത്സ നേടാന്‍ സഹായിച്ചതും, നിങ്ങളൊരു രാജകുമാരിയായി നടക്കേണ്ടതില്ലെന്നും ഉപദേശിച്ചത്. മകന്‍ ആര്‍ച്ചിക്ക് എതിരെ രാജകുടുംബത്തില്‍ നിന്നും വംശീയ വാക്കുകള്‍ കേള്‍ക്കേണ്ടി വന്നതായുള്ള വെളിപ്പെടുത്തല്‍ നടത്തി രണ്ട് മാസം പിന്നിടുമ്പോഴാണ് പുതിയ പ്രസ്താവനകള്‍. 

ചാള്‍സിനെ രാജ്ഞിയും, ഫിലിപ്പ് രാജകുമാരനും വളര്‍ത്തിയതില്‍ നിന്നും അനുഭവിച്ച പരിചരണമാണ് തങ്ങള്‍ക്കും പകര്‍ന്നതെന്ന് ഹാരി പറഞ്ഞു. തന്റെ പിതാവ് നേരിട്ട വേദനയും, ദുരനുഭവങ്ങളുമാകാം ഇതിന് കാരണം. ഈ സൈക്കിള്‍ അവസാനിപ്പിക്കുകയാണ് എന്റെ ഉദ്ദേശം. ഇത് മറ്റുള്ളവരിലേക്ക് പകരാന്‍ ഉദ്ദേശിക്കുന്നില്ല. മൃഗശാലയിലെ മൃഗങ്ങളുടെ അവസ്ഥയാണ് രാജകുടുംബത്തിലെ ജീവിതം, ഹാരി വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.