CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 31 Minutes 52 Seconds Ago
Breaking Now

ന്യൂമറോളിയൊക്കെ നോക്കിയാണ് ഈ പേരിട്ടതെങ്കിലും വലിയ ഗുണമൊന്നും ഉണ്ടായില്ല ; തമിഴില്‍ രക്ഷപ്പെടാനായില്ലെന്ന് സൈജു കുറുപ്പ്

മലയാളികളുടെ പ്രിയനടന്‍ സൈജു കുറുപ്പിന്റെ തമിഴ് സിനിമയിലെ പേര് അനിരുദ്ധെന്നാണ്. സൈജു കുറുപ്പ് എന്ന പേര് ഉച്ചരിക്കാന്‍ തമിഴര്‍ക്ക് ബുദ്ധിമുട്ടായതുകൊണ്ടാണ് അനിരുദ്ധ് എന്ന പേര് സ്വീകരിക്കാന്‍ സൈജു തയ്യാറായത്.

ന്യൂമറോളിയൊക്കെ നോക്കിയാണ് ഈ പേരിട്ടതെങ്കിലും വലിയ ഗുണമൊന്നും ഉണ്ടായില്ലെന്നാണ് സൈജു പറയുന്നത്.

' തമിഴില്‍ നാല് സിനിമയില്‍ അഭിനയിച്ചു. മൂന്നെണ്ണം വിജയിച്ചില്ല. നല്ല വേഷമായിട്ടും ശ്രദ്ധിക്കപ്പെട്ടില്ല. നാലാമത് സിനിമ തനി ഒരുവനില്‍ രണ്ടോ മൂന്നോ സീനിലാണ് അഭിനയിച്ചത്. ആ സിനിമ വിജയിച്ചു,' സൈജു കുറുപ്പ് അഭിമുഖത്തില്‍ പറഞ്ഞു.

നായകന്‍, സഹനടന്‍, വില്ലന്‍, അതിഥി ഇതില്‍ ആരോടാണ് പ്രിയം എന്ന ചോദ്യത്തിന് സ്വഭാവ നടന്റേതാണ് തന്റെ ഇടം എന്നായിരുന്നു സൈജു കുറുപ്പിന്റെ മറുപടി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.