CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 58 Minutes 36 Seconds Ago
Breaking Now

ഇതാ നായാട്ടിന് എനിക്ക് കിട്ടിയ ആദ്യത്തെ അവാര്‍ഡ്; രാജ്കുമാര്‍ റാവുവിന്റെ പ്രശംസയില്‍ ജോജു ജോര്‍ജ്

നായാട്ട് സിനിമയിലെ   തന്റെ അഭിനയത്തെ പ്രശംസിച്ച ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവുവിന് മറുപടിയുമായി ജോജു ജോര്‍ജ്. നായാട്ടിന് ലഭിച്ച ആദ്യത്തെ അവാര്‍ഡായി രാജ്കുമാറിന്റെ അഭിനന്ദനത്തെ കാണുന്നുവെന്ന് ജോജു പറഞ്ഞു.

'എന്ത് പറയണമെന്ന് അറിയില്ല. വളരെയധികം സന്തോഷം തോന്നുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടനില്‍ നിന്ന് ഇങ്ങനെയൊരു അഭിനന്ദനം കിട്ടിയതില്‍ സന്തോഷിക്കുന്നു. എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല.

നായാട്ടിന് ലഭിച്ച ആദ്യത്തെ അവാര്‍ഡായി ഈ വാക്കുകളെ കാണുന്നു. ഒരുപാട് നന്ദി രാജ്കുമാര്‍ റാവു,' ജോജു ഇന്‍സ്റ്റഗ്രാമിലെഴുതി.

എന്തൊരു മികച്ച പ്രകടനമാണ് നിങ്ങളുടേതെന്നാണ് രാജ്കുമാര്‍ റാവു ജോജുവിനോട് പറഞ്ഞത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു രാജ്കുമാറിന്റെ പ്രതികരണം.

 




കൂടുതല്‍വാര്‍ത്തകള്‍.