CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 47 Minutes 12 Seconds Ago
Breaking Now

37 വര്‍ഷം മുന്‍പ് കാണാതായ ഭാര്യയുടെ ശരീരാവശിഷ്ടങ്ങള്‍ സെപ്റ്റിക് ടാങ്കില്‍! 88-കാരനായ കര്‍ഷക ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തി; വോര്‍സ്റ്റര്‍ഷയറില്‍ ആരും അറിയാതെ നടന്ന 1982-ലെ കൊലപാതകം 'വയസ്സാംകാലത്ത്' ഭര്‍ത്താവിനെ തിരിച്ചുകടിക്കുന്നു?

വോര്‍സ്റ്റര്‍ഷയര്‍ ഗ്രാമത്തിലെ വീടിന്റെ സെപ്റ്റിക് ടാങ്കില്‍ നിന്നും 2019 ജൂലൈ 12ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് വെസ്റ്റ് മേഴ്‌സിയ പോലീസ് അന്വേഷണം ആരംഭിക്കുന്നത്

കാലം അങ്ങിനെയാണ്. ഒരു കാര്യവും ഉത്തരമില്ലാതെ പോകാന്‍ കാലം അനുവദിക്കില്ല. ചക്രം കറങ്ങിത്തിരിഞ്ഞ് വരുമ്പോള്‍ അതിനുള്ള ഉത്തരങ്ങള്‍ നല്‍കുക തന്നെ വേണം. ആരും അറിയില്ലെന്ന് കരുതി അവസാനിപ്പിച്ച ചില കാര്യങ്ങള്‍ തിരിഞ്ഞുകുത്തുമ്പോള്‍ ആ കൃത്യം ചെയ്തവര്‍ പോലും അമ്പരന്ന് പോയേക്കാം. ആ അവസ്ഥയാണ് വോര്‍സ്റ്റര്‍ഷയറില്‍ നിന്നുള്ള 88-കാരനായ കര്‍ഷകന്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. 

1982-ല്‍ കാണാതായ ഇദ്ദേഹത്തിന്റെ ഭാര്യയുടെ ശരീരാവശിഷ്ടങ്ങള്‍ 37 വര്‍ഷത്തിന് ശേഷം വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്നും കണ്ടെത്തിയതോടെയാണ് കര്‍ഷകന് എതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ഡേവിഡ് വെനബിള്‍സ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെംപ്‌സി ബെസ്റ്റ്മാന്‍സ് ലെയിനിലെ മുന്‍ വസതിയില്‍ നിന്നും കാണാതായ 48-കാരി ബ്രെന്‍ഡ വെനബിള്‍സിനെ വകവരുത്തിയെന്നാണ് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസ് പറയുന്നത്. 

വോര്‍സ്റ്റര്‍ഷയര്‍ ഗ്രാമത്തിലെ വീടിന്റെ സെപ്റ്റിക് ടാങ്കില്‍ നിന്നും 2019 ജൂലൈ 12ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് വെസ്റ്റ് മേഴ്‌സിയ പോലീസ് കൊലപാതക കേസ് അന്വേഷണം ആരംഭിക്കുന്നത്. സങ്കീര്‍ണ്ണമായ കേസില്‍ ലഭ്യമായിട്ടുള്ള തെളിവുകള്‍ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് പൊതുതാല്‍പര്യം പരിഗണിച്ച് കുറ്റം ചുമത്താന്‍ തീരുമാനം കൈക്കൊണ്ടതെന്ന് സിപിഎസ് കോംപ്ലക്‌സ് കേസ് വര്‍ക്ക് യൂണിറ്റ് മേധാവി മാര്‍ക്ക് പോള്‍ പറഞ്ഞു. 

പ്രസ്തുത കുറ്റകൃത്യങ്ങള്‍ 1982 മെയ് 2നും, 1982 മെയ് 5നും ഇടയിലാണ് നടന്നിട്ടുള്ളത്. ക്രിമിനല്‍ നടപടികള്‍ ആരംഭിച്ചതിനാല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുത്, സിപിഎസ് വ്യക്തമാക്കി. ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ വെസ്റ്റ് മേഴ്‌സിയ പോലീസ് ഇവിടുത്തെ ഒരു ബംഗ്ലാവില്‍ തെരച്ചില്‍ നടത്തിയിരുന്നു. കര്‍ഷകന്റെ ഭാര്യയുടെ ദുരൂഹമായ കാണാതാകലുമായി ബന്ധപ്പെട്ട, ദുരൂഹമായ മരണത്തിലാണ് അന്വേഷണം നടന്നത്. 

1982 മേയില്‍ വോര്‍സ്റ്റര്‍ ഈവനിംഗ് ന്യൂസില്‍ വെനെബിള്‍സിന്റെ കാണാതാകലുമായി ബന്ധപ്പെട്ട് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിന് രണ്ട് ദിവസം മുന്‍പ് വെനെബിള്‍സിനെ കാണാതായെന്നാണ് അന്നത്തെ റിപ്പോര്‍ട്ട് പറഞ്ഞിരുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.