CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 9 Minutes 45 Seconds Ago
Breaking Now

പിശാചുമായി കരാര്‍! ലോട്ടറി അടിക്കാന്‍ രണ്ട് സ്ത്രീകളെ ബലികൊടുത്തു; വെംബ്ലിയില്‍ സഹോദരിമാരെ കുത്തിക്കൊന്നതിന് പിന്നിലെ രഹസ്യം കേട്ട് ഞെട്ടി ബ്രിട്ടന്‍?

ഹെന്‍ട്രിക്ക് 8 തവണയും, സ്‌മോള്‍മാന് 28 തവണയും കുത്തേറ്റതായി കോടതിയില്‍ വ്യക്തമാക്കി

ലോട്ടറി വിജയിക്കാനായി പിശാചുമായി കരാര്‍ ഉറപ്പിച്ച കൗമാരക്കാരന്‍ രണ്ട് സഹോദരിമാരെ കുത്തിക്കൊന്നു! പിശാചിന് ബലികൊടുത്താല്‍ ലോട്ടറി നേടാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഇയാള്‍ ഈ കൃത്യം നിര്‍വ്വഹിച്ചത്. 

കഴിഞ്ഞ വര്‍ഷം ജൂണ്‍ 6നാണ് നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ വെംബ്ലിയില്‍ 27-കാരി നിക്കോള്‍ സ്‌മോള്‍മാന്‍, 46-കാരി ബിബാ ഹെന്‍ട്രി എന്നിവരെ പല തവണ കുത്തിയത്. 19-കാരന്‍ ഡാന്യാല്‍ ഹുസൈനാണ് പ്രതി. മരണത്തിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് ഹെന്‍ട്രിയുടെ ജന്മദിനാഘോഷത്തില്‍ സഹോദരിയും, സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. 

എന്നാല്‍ തൊട്ടടുത്ത ദിവസം സഹോദരങ്ങളുടെ മൃതദേഹം കെട്ടിപ്പുണര്‍ന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ത്രീകളെ ബലി നല്‍കി നേട്ടം കൊയ്യാന്‍ പിശാചുമായി വിലപേശുന്നതായി രേഖപ്പെടുത്തുന്ന കുറിപ്പ് പോലീസ് ഹുസൈന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തു. ഇതോടൊപ്പം ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയ പ്രതി ഇത് കുറിപ്പിനൊപ്പം സൂക്ഷിച്ചിരുന്നു. 

ആദ്യ ലോക്ക്ഡൗണ്‍ സമയത്തെ വിലക്കുകള്‍ മൂലാണ് സ്ത്രീകള്‍ പാര്‍ക്കില്‍ പോയതെന്ന് പ്രോസിക്യൂട്ടര്‍ ഓള്‍ഡ് ബെയ്‌ലി കോടതിയെ അറിയിച്ചു. ജന്മദിനാഘോഷങ്ങള്‍ക്ക് ശേഷവും മറ്റ് അതിഥികള്‍ മടങ്ങിയിട്ടും സഹോദരിമാര്‍ ഇവിടെ തുടര്‍ന്നു. എന്നാല്‍ പിന്നീട് ഇവര്‍ വീട്ടിലെത്താതെ വന്നതോടെയാണ് പ്രിയപ്പെട്ടവര്‍ ആശങ്കപ്പെട്ട് അന്വേഷണം നടത്തിയത്. പോലീസിലും വിവരം അറിയിച്ചതോടെയാണ് മൃതദേഹം കണ്ടെത്തിയത്. 

ഹെന്‍ട്രിക്ക് 8 തവണയും, സ്‌മോള്‍മാന് 28 തവണയും കുത്തേറ്റതായി കോടതിയില്‍ വ്യക്തമാക്കി. കൈയിന് പരുക്കേറ്റ ഹുസൈന്‍ നോര്‍ത്ത്‌വിക്ക് പാര്‍ക്ക് ഹോസ്പിറ്റലില്‍ ചികിത്സ തേടിയിരുന്നു. പ്രതിയുടെ ഡിഎന്‍എ അക്രമം നടന്ന സ്ഥലത്ത് നിന്ന് പോലീസിന് ലഭിക്കുകയും ചെയ്തു. 




കൂടുതല്‍വാര്‍ത്തകള്‍.