CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 42 Minutes 58 Seconds Ago
Breaking Now

രാജ്ഞി 'അമ്മയെ' ഓര്‍മ്മിപ്പിക്കുന്നു! വിന്‍ഡ്‌സര്‍ കാസിലില്‍ യുഎസ് പ്രസിഡന്റിനും, ഭാര്യക്കും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരണം; രാജ്ഞിയ്‌ക്കൊപ്പം ഒരു കപ്പ് ചായയും കുടിച്ച് ജോ ബൈഡന്‍ ബ്രസല്‍സിലേക്ക് പറന്നു

രാജ്ഞിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചോയെന്ന ചോദ്യത്തിന് 'ഉവ്വ്' എന്ന മറുപടിയാണ് പ്രസിഡന്റ് നല്‍കിയത്

ബ്രിട്ടീഷ് രാജ്ഞിയെ കാണുമ്പോള്‍ തനിക്ക് അമ്മയെ ഓര്‍മ്മ വരുന്നതായി പ്രസിഡന്റ് ജോ ബൈഡന്‍. വിന്‍ഡ്‌സര്‍ കാസിലില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരണം ലഭിച്ച്, രാജ്ഞിക്കൊപ്പം ചായ കുടിച്ച് മടങ്ങവെയാണ് യുഎസ് പ്രസിഡന്റ് ഈ പ്രതികരണം നടത്തിയത്. 

അമേരിക്കന്‍ പ്രസിഡന്റും, ഫസ്റ്റ് ലേഡി ജില്‍ ബൈഡനും കോണ്‍വാളില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് മറൈന്‍ വണ്ണില്‍ ബെര്‍ക്ഷയര്‍ രാജകീയ വസതിയില്‍ എത്തിയത്. കൊവിഡ് മഹാമാരി മൂലം വിന്‍ഡ്‌സര്‍ കാസിലിലെ ഗ്രൗണ്ടിലാണ് പരേഡ് നടത്തിയത്. 

ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം രാജ്ഞിയ്‌ക്കൊപ്പം ചായ കുടിക്കാനായി ജോ ബൈഡന്‍ സമയം ചെലവഴിച്ചു. ബ്രസല്‍സിലേക്ക് പറക്കുന്നതിന് മുന്‍പാണ് മാധ്യമപ്രവര്‍ത്തകരോട് രാജ്ഞി വളരെ സൗമ്യതയുള്ള വ്യക്തിയാണെന്നും, ഇവരെ കാണുമ്പോള്‍ അമ്മയെ ഓര്‍മ്മ വരുന്നുവെന്നും കൂട്ടിച്ചേര്‍ത്തത്. ജോ ബൈഡന്റെ മാതാവ് കാതറീന്‍ ബൈഡന്‍ 2010-ല്‍ 92-ാം വയസ്സിലാണ് മരിച്ചത്. 

'രാജ്ഞിയെ അപമാനിക്കപ്പെടില്ലെന്നാണ് കരുതുന്നത്, പക്ഷെ അവര്‍ എന്റെ അമ്മയെ ഓര്‍മ്മിപ്പിക്കുന്നു. അവരുടെ ലുക്കും, ദയവും ഇതാണ് ഓര്‍മ്മിപ്പിക്കുന്നത്. സുദീര്‍ഘമായ സംഭാഷണം നടത്തി, രാജ്ഞി വളരെ സൗമ്യയാണ്', ബൈഡന്‍ വ്യക്തമാക്കി. രാജ്ഞിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചോയെന്ന ചോദ്യത്തിന് 'ഉവ്വ്' എന്ന മറുപടിയാണ് പ്രസിഡന്റ് നല്‍കിയത്. 




കൂടുതല്‍വാര്‍ത്തകള്‍.