CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 24 Minutes 24 Seconds Ago
Breaking Now

ഇനി ആഴ്ചയില്‍ 4 ദിവസം മാത്രം പ്രവൃത്തിദിനം; കൊവിഡ് മഹാമാരിക്ക് ശേഷം ബ്രിട്ടന്‍ സാധാരണ നിലയിലേക്ക് മടങ്ങുമ്പോള്‍ പ്രവൃത്തിദിനങ്ങളും ചുരുങ്ങും? 9-5 പ്രവൃത്തിസമയവും മാറുമോ?

വര്‍ക്ക് ഫ്രം ഹോം ജനങ്ങള്‍ക്ക് നല്‍കിയ സന്തുലിതാവസ്ഥയെ സ്വീകരിക്കാന്‍ യുകെ തയ്യാറാകണമെന്നും ചീസ്

ആഴ്ചയില്‍ നാല് ദിവസങ്ങള്‍ മാത്രം ജോലിക്ക് പോകുക, ബാക്കിയുള്ള ദിവസങ്ങള്‍ അവധി! നടക്കാത്ത സ്വപ്‌നമെന്ന് പറഞ്ഞ് തള്ളാന്‍ വരട്ടെ. കൊവിഡ് മഹാമാരിക്ക് ശേഷം ബ്രിട്ടന്‍ പ്രവൃത്തിദിനങ്ങള്‍ നാലായി ചുരുക്കിയാല്‍ അത്ഭുതം വേണ്ടെന്നാണ് സര്‍ക്കാരിന്റെ വര്‍ക്ക്‌പ്ലേസ് മേധാവിയുടെ നിലപാട്. 

കൊറോണാവൈറസ് തൊഴിലിടങ്ങളുടെ പ്രവര്‍ത്തനത്തെ താറുമാക്കിയ ശേഷം ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുമ്പോള്‍ പരമ്പരാഗത രീതികള്‍ മാറ്റിവെച്ച് ഒരു പരിഷ്‌കാരത്തിന് അവസരമുണ്ടെന്നാണ് ഫ്‌ളെക്‌സിബിള്‍ വര്‍ക്കിംഗ് ടാസ്‌ക്‌ഫോഴ്‌സ് ചെയര്‍മാന്‍ പീറ്റര്‍ ചീസിന്റെ വിശ്വാസം. 

ഫ്‌ളെക്‌സിബിള്‍ വര്‍ക്കിംഗ് എന്നത് സാധാരണ കാര്യമായി മാറുമെന്ന് അദ്ദേഹം പറയുന്നു. ആഴ്ചയില്‍ അഞ്ച് ദിവസം പ്രവൃത്തിദിനമെന്ന രീതി മാറ്റി ഈ പുതിയ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങേണ്ടതുണ്ടെന്നും പീറ്റര്‍ ചീസ് പറയുന്നു. തൊഴിലാളികളുടെ ജോലിയും, ഭവന ജീവിതവും കൂടുതല്‍ സന്തുലിതമാക്കാനുള്ള പ്രേരകശക്തിയായി മഹാമാരി മാറുമെന്നും ചീസ് പ്രവചിക്കുന്നു. 

കൂടാതെ ഒന്‍പത് മുതല്‍ അഞ്ച് വരെ എന്ന പ്രവൃത്തിസമയ സംസ്‌കാരവും യുകെ മാറ്റണമെന്ന് അദ്ദേഹം കരുതുന്നു. വര്‍ക്ക് ഫ്രം ഹോം ജനങ്ങള്‍ക്ക് നല്‍കിയ സന്തുലിതാവസ്ഥയെ സ്വീകരിക്കാന്‍ യുകെ തയ്യാറാകണമെന്നും ചീസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സര്‍ക്കാര്‍ ഇതൊരു നിയമമായി നടപ്പാക്കുന്നതിന് പകരം എംപ്ലോയേഴ്‌സ് ഈ രീതി സ്വീകരിക്കുകയാണ് വേണ്ടതെന്നും ഇദ്ദേഹം പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.