CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 44 Minutes 59 Seconds Ago
Breaking Now

മക്അഫീ ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ കമ്പനി മേധാവി ജോണ്‍ മക്അഫീ ജയിലില്‍ ആത്മഹത്യ ചെയ്തു! ടാക്‌സ് വെട്ടിപ്പ് കുറ്റങ്ങള്‍ക്ക് യുഎസിലേക്ക് നാടുകടത്താന്‍ സ്പാനിഷ് കോടതി ഉത്തരവിട്ടതിന് പിന്നാലെ സെല്ലില്‍ ജീവിതം അവസാനിപ്പിച്ചു

താന്‍ ജയിലില്‍ തൂങ്ങിമരിച്ചാല്‍ അത് തന്റെ കുറ്റമായിരിക്കില്ലെന്ന് ജോണ്‍ മക്അഫീ മരണത്തിന് മുന്‍പ് ട്വിറ്ററില്‍ കുറിച്ചിരുന്നു

കമ്പ്യൂട്ടര്‍ ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ രംഗത്ത് അതികായകനായിരുന്ന ജോണ്‍ മക്അഫീ സ്പാനിഷ് ജയിലില്‍ ആത്മഹത്യ ചെയ്തു. ടാക്‌സ് വെട്ടിപ്പ് കുറ്റങ്ങള്‍ നേരിടാന്‍ യുഎസിലേക്ക് നാടുകടത്താന്‍ കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് 75-കാരനായ മക്അഫീ ജീവിതം അവസാനിപ്പിച്ചത്. 

ബാഴ്‌സലോണയിലെ ബ്രയാന്‍ 2 ജയിലിലെ സെല്ലിലാണ് മക്അഫിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ടാക്‌സുമായി ബന്ധപ്പെട്ട ക്രിമിനല്‍ കുറ്റങ്ങളില്‍ യുഎസിലേക്ക് നാടകടത്താന്‍ സ്പാനിഷ് കോടതി ഉത്തരവിട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് സംഭവം. പരമാവധി 30 വര്‍ഷം ജയില്‍ശിക്ഷ കിട്ടാവുന്ന കുറ്റമാണ് മക്അഫീക്ക് എതിരെ ചുമത്തിയിരുന്നത്. 

വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടായെങ്കിലും ജയിലില്‍ കൂടുതല്‍ സമയം പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ലെന്ന് ഇദ്ദേഹത്തിന്റെ അഭിഭാഷകന്‍ ജാവിയര്‍ വില്ലാല്‍ബ പറഞ്ഞു. ഈ മനുഷ്യനെ ആവശ്യത്തില്‍ കൂടുതല്‍ സമയം ജയിലില്‍ പിടിച്ചിട്ട ക്രിമിനല്‍ സിസ്റ്റത്തിന്റെ ഫലമാണ് ഇതെന്ന് അഭിഭാഷകന്‍ ആരോപിച്ചു. 

ഒക്ടോബറില്‍ അറസ്റ്റിലായത് മുതല്‍ മക്അഫീ ജയിലിലായിരുന്നു. യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നീക്കങ്ങള്‍ രാഷ്ട്രീയ ലാക്കോടെയാണെന്ന് മക്അഫീയും, അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും വാദിച്ചിരുന്നു. താന്‍ ജയിലില്‍ തൂങ്ങിമരിച്ചാല്‍ അത് തന്റെ കുറ്റമായിരിക്കില്ലെന്ന് ജോണ്‍ മക്അഫീ മരണത്തിന് മുന്‍പ് ട്വിറ്ററില്‍ കുറിച്ചിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.