CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 6 Seconds Ago
Breaking Now

ഇന്ത്യന്‍ വംശജന്റെ വീടിന് മുന്നിലെ മരത്തിന്റെ 'പാതിവെട്ടി' അയല്‍വാസി 'മാതൃകയായി'; സൗത്ത് യോര്‍ക്ക്ഷയറില്‍ നിന്നുള്ള മരംവെട്ട് ചിത്രം കണ്ട് ബ്രിട്ടനില്‍ സജീവ ചര്‍ച്ച; മരത്തിന്റെ ചില്ലയില്‍ കൂടുകൂട്ടുന്ന പക്ഷികള്‍ വഴി വൃത്തികേടാക്കുന്നെന്ന് അയല്‍വാസികള്‍

അയല്‍വാസികളുടെ പ്രവൃത്തിയില്‍ ഇന്ത്യന്‍ വംശജനായ 56-കാരന്‍ ഭാരത് മിസ്ത്രിയും, കുടുംബവും ഏറെ വിഷമത്തിലാണ്

ബ്രിട്ടനിലെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഒരു മരത്തിന്റെ പേരിലാണ് ചര്‍ച്ചകള്‍ അരങ്ങേറുന്നത്. സൗത്ത് യോര്‍ക്ക്ഷയറിലെ രണ്ട് വീട്ടുടമകള്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കത്തിന്റെ പേരിലുള്ള തര്‍ക്കമാണ് ഭംഗിയേറിയ മരത്തിന്റെ പാതി വെട്ടിയൊതുക്കുന്നതില്‍ കലാശിച്ചത്. 

25 വര്‍ഷക്കാലമായി തലയുയര്‍ത്തി നില്‍ക്കുന്ന 16 അടി ഉയരമുള്ള ഫിര്‍ മരത്തിന്റെ പകുതി കൊമ്പുകളാണ് പ്രായമായ അയല്‍ക്കാര്‍ ട്രീ സര്‍ജന്‍സിനെ വിളിച്ച് വെട്ടിച്ചത്. അയല്‍വാസികളുടെ പ്രവൃത്തിയില്‍ ഇന്ത്യന്‍ വംശജനായ 56-കാരന്‍ ഭാരത് മിസ്ത്രിയും, കുടുംബവും ഏറെ വിഷമത്തിലാണ്. 

വാട്ടര്‍തോര്‍പ്പിലെ ഷെഫീല്‍ഡ് പ്രദേശത്തുള്ള വീട്ടില്‍ ഒരു വര്‍ഷത്തോളമായി മിസ്ത്രിയും, അയല്‍ക്കാരായ ഗ്രഹാമും, ഐറീന്‍ ലീയും തമ്മില്‍ മരത്തിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മരത്തില്‍ കൂടുകൂട്ടുന്ന പക്ഷികള്‍ അമിതമായി ബഹളം വെയ്ക്കുന്നുവെന്നും, ഇവരുടെ ബംഗ്ലാവിലേക്കുള്ള ഡ്രൈവ് വൃത്തികേടാക്കുന്നുവെന്നുമാണ് ലീ ദമ്പതികള്‍ പരാതിപ്പെട്ടത്.

റെഡിറ്റില്‍ പോസ്റ്റ് ചെയ്ത മരത്തിന്റെ ചിത്രങ്ങള്‍ ഇതിനകം വൈറലായതോടെ ടൂറിസ്റ്റ് ആകര്‍ഷണമായി ഇവിടം മാറിയിരിക്കുകയാണ്. 25 വര്‍ഷമായി ആ മരം അവിടെയുണ്ട്. ഇത് വൃത്തിയായി വെട്ടിനിര്‍ത്തി പരിപാലിക്കാറുമുണ്ട്. ഇതിന് അയല്‍ക്കാര്‍ക്കും പ്രശ്‌നമില്ലായിരുന്നു. എന്നാല്‍ അടുത്തിടെ മരത്തില്‍ കിളികള്‍ വന്നതോടെയാണ് പ്രശ്‌നം രൂക്ഷമായത്.




കൂടുതല്‍വാര്‍ത്തകള്‍.