CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 57 Seconds Ago
Breaking Now

ദുഃഖിച്ച് നിന്ന വിശ്വാസിയെ ആലിംഗനം ചെയ്തു! കൊവിഡ് നിയമങ്ങള്‍ ലംഘിച്ചെന്ന പേരില്‍ 52-കാരനായ പുരോഹിതനെ പുറത്താക്കാന്‍ ഒരുങ്ങി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്; മാസ്‌ക് അണിയാതെ സ്‌തോത്രം പാടി, ബൈബിള്‍ പുറത്തെടുത്തു; പുരോഹിതന്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ ഇതെല്ലാം

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടുമായി പ്രശ്‌നമുണ്ടാക്കാതെ രാജിവെച്ച് പോകാനാണ് ബോയലിന് മേല്‍ സമ്മര്‍ദമുള്ളത്.

സംസ്‌കാരചടങ്ങില്‍ ദുഃഖിച്ച് നിന്ന വിശ്വാസിയെ ആലിംഗനം ചെയ്തതിനും, മാസ്‌ക് ധരിക്കാതെ ഈസ്റ്റര്‍ ദൈവസ്തുതി പാടിയതിനും കുറ്റം ചാര്‍ത്തി പുരോഹിതനെ പുറത്താക്കാന്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. റവ. ചാര്‍ലി ബോയല്‍, ഭാര്യ, നാല് മക്കള്‍ എന്നിവരെയാണ് കൊവിഡ് നിബന്ധനകള്‍ ലംഘിച്ചെന്ന് ആരോപിച്ച് പുറത്താക്കാന്‍ ശ്രമിക്കുന്നത്. എട്ട് വര്‍ഷം കുടുംബം താമസിച്ച ഇടത്ത് നിന്നും പുറംതളളാനാണ് ചര്‍ച്ച് അധികൃതരുടെ നീക്കം.

ഡെയ്‌ലി മെയിലിന് നല്‍കിയ അഭിമുഖത്തിലാണ് 52-കാരനായ ബോയല്‍ ചര്‍ച്ചില്‍ നിന്നും നേരിടുന്ന പീഡനങ്ങള്‍ വെളിപ്പെടുത്തിയത്. ഡോര്‍സെറ്റ് പൂളിലെ ആള്‍ സെയിന്റ്‌സ് ചര്‍ച്ചിലെ ജോലിയില്‍ നിന്നും നിസ്സാര പ്രശ്‌നങ്ങളുടെ പേരുപറഞ്ഞ് പുറംതള്ളാനാണ് ശ്രമിക്കുന്നതെന്ന് പരാതിപ്പെടുന്നത്.

കൊവിഡ് നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പുരോഹിതനെ പുറത്താക്കാന്‍ ശ്രമിക്കുന്ന സംഭവം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിയൊരുക്കുന്നത്. ലണ്ടനില്‍ ഗുഡ് ഫ്രൈഡേ സര്‍വ്വീസ് ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് നടത്തിയെന്ന് ആരോപിച്ച് കാത്തലിക് ചര്‍ച്ചില്‍ പോലീസ് അതിക്രമം നടത്തി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം.

റവ. ചാര്‍ലി ബോയലിനെതിരായ ആരോപണം അന്വേഷിക്കാന്‍ ഡോര്‍സെറ്റ് ആര്‍ച്ച്ഡീക്കണ്‍ വെനെറബിള്‍ ആന്റണി മാക്‌റോവൂഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈസ്റ്റര്‍ സണ്‍ഡേയില്‍ മാസ്‌ക് ധരിക്കാതെ സ്തുതിഗീതം പാടിയെന്നും, സംസ്‌കാര ചടങ്ങില്‍ വിഷമിച്ച് നിന്ന വിശ്വാസിയെ ആലിംഗനം ചെയ്തതും, ബൈബിളുകള്‍ പുറത്തെടുത്തതും ഉള്‍പ്പെടെയുള്ളവയാണ് കുറ്റങ്ങളായി ചുമത്തപ്പെട്ടിരിക്കുന്നത്.

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടുമായി പ്രശ്‌നമുണ്ടാക്കാതെ രാജിവെച്ച് പോകാനാണ് ബോയലിന് മേല്‍ സമ്മര്‍ദമുള്ളത്. തനിക്കെതിരെയുള്ള അന്വേഷണത്തില്‍ ദുഃഖത്തിലാണ് പുരോഹിതന്‍. 




കൂടുതല്‍വാര്‍ത്തകള്‍.