CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 6 Minutes 23 Seconds Ago
Breaking Now

എഎന്‍ ഷംസീര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ ഇനിമുതല്‍ ആര്‍എംപിക്കാരെ കാണരുത്, സിപിഎമ്മിനെതിരെ ഇനിയും സംസാരിച്ചാല്‍ മകനേയും കൊല്ലും ; കെ കെ രമയ്ക്ക് ഭീഷണിക്കത്ത്

ഭീഷണി കത്ത് ലഭിച്ചതിനെ തുടര്‍ന്ന് എന്‍. വേണു കോഴിക്കോട് റൂറല്‍ എസ്.പിക്ക് പരാതി നല്‍കി.

വടകര എംഎല്‍എ കെകെ രമയ്ക്കും ആര്‍ എം പി ഐ സെക്രട്ടറി വേണുവിനും ഭീഷണിക്കത്ത്. ചാനല്‍ ചര്‍ച്ചയില്‍ സി.പിഎമ്മിനെതിരെ പറയരുതെന്നും രമയുടെ മകന്‍ അഭിനന്ദിനെ കൊല്ലുമെന്നുമാണ് കത്തിലുള്ളത്. കോഴിക്കോട് എസ്എം സ്ട്രീറ്റില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഭീഷണി കത്ത് ലഭിച്ചതിനെ തുടര്‍ന്ന് എന്‍. വേണു കോഴിക്കോട് റൂറല്‍ എസ്.പിക്ക് പരാതി നല്‍കി. രമയുടെ ഓഫീസ് അഡ്രസിലാണ് കത്ത് വന്നിരിക്കുന്നത്. റെഡ് ആര്‍മി കണ്ണൂര്‍/ പിജെ ബോയ്‌സ് എന്ന പേരിലാണ് കത്ത്. ചാനല്‍ ചര്‍ച്ചകളില്‍ സിപിഎമ്മിനെതിരെ ഇനിയും സംസാരിച്ചാല്‍ തന്നേയും രമയുടേയും ടിപി ചന്ദ്രശേഖരന്റേയും മകന്‍ അഭിനന്ദിനേയും കൊല്ലുമെന്നാണ് കത്തിലെ ഭീഷണിയെന്ന് എന്‍ വേണു പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ടിപി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടിയാണ് ഞങ്ങള്‍ കൊന്നത്. അതുപോലെ വേണുവിനെ നൂറ് വെട്ട് വെട്ടി തീര്‍ക്കും. കെകെ രമയ്ക്ക് സ്വന്തം മകനെ അധികം വളര്‍ത്താനാകില്ല. മകന്റെ തല പൂങ്കുല പോലെ നടുറോഡില്‍ ചിതറിക്കുമെന്നുമാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.

എഎന്‍ ഷംസീര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ ഇനിമുതല്‍ ആര്‍എംപിക്കാരെ കാണരുതെന്ന ഭീഷണിയിലാണ് കത്ത് അവസാനിക്കുന്നത്.

ജയരാജേട്ടേനും ഷംസീറും അറിഞ്ഞ് തന്നെയാണ് തങ്ങള്‍ ചന്ദ്രശേഖരന്റെ കൊട്ടേഷന്‍ ഏറ്റെടുത്തതെന്നും കത്തില്‍ പറയുന്നതായി വേണുവിന്റെ പരാതിയില്‍ വ്യക്തമാക്കുന്നു. മുന്‍ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് ജയരാജനെ വെട്ടിയ കണക്ക് കണ്ണൂരിലെ പാര്‍ട്ടിക്ക് തരേണ്ടെന്നും അത് കോഴിക്കോട് ജില്ലയിലെ ചെമ്മരത്തൂരിലുള്ള ശ്രീജേഷും സംഘവുമാണ് ചെയ്തതതെന്നും കത്തില്‍ പറയുന്നു.

ജയരാജനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ചെമ്മത്തൂരിലെ സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് കാണിച്ച് 2014 മെയില്‍ തനിക്ക് കത്ത് ലഭിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്ന് വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കിയതായും വേണു പറയുന്നു. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്താനത്തില്‍ ജയരാജന് നേരെയുള്ള അക്രമത്തെ കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണ പരിധിയില്‍ ഇവരുടെ പേര് ഉള്‍പ്പെടുത്തണമെന്നും വേണുവിന്റെ പരാതിയില്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.