CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 29 Minutes 24 Seconds Ago
Breaking Now

ഹാരിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ കുഴപ്പത്തിലേക്ക്; 70-ാം വാര്‍ഷികത്തിന്റെ ശോഭ കെടുത്തുമെന്ന് ആശങ്ക; ഹാരിയ്ക്കും, മെഗാനും നല്‍കിയ പ്ലാറ്റിനം ജൂബിലി ക്ഷണം രാജ്ഞി പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; കൊട്ടാരത്തില്‍ വീണ്ടും അടിപൊട്ടുമോ?

രാജകസേരയില്‍ 70 വര്‍ഷം പൂര്‍ത്തിയാക്കുന്ന ആദ്യ ബ്രിട്ടീഷ് അധിപതിയാണ് രാജ്ഞി

70 വര്‍ഷക്കാലം ബ്രിട്ടീഷ് രാജ്ഞിയായി തിളങ്ങിയതിന്റെ ആഘോഷങ്ങള്‍ക്ക് ഒരുങ്ങവെ ഹാരി രാജകുമാരന്‍ ഓര്‍മ്മക്കുറിപ്പുകള്‍ പുറത്തുവിടുന്നതിന്റെ പേരില്‍ രാജകുടുംബത്തില്‍ രോഷം. രാജ്ഞിയുടെ ചരിത്രപ്രാധാന്യമുള്ള പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ വിവാദത്തില്‍ മുക്കി വെള്ളത്തിലാക്കുമെന്നാണ് വിമര്‍ശനം ഉയരുന്നത്. മുത്തശ്ശി സുപ്രധാന നാഴികക്കല്ല് ആഘോഷിക്കുന്ന വര്‍ഷം തന്നെ ഓര്‍മ്മക്കുറിപ്പ് ഇറക്കാന്‍ ഹാരി തീരുമാനിച്ചത് ബഹുമാനമില്ലായ്മയാണെന്നാണ് മുദ്രകുത്തല്‍. 

ബക്കിംഗ്ഹാം കൊട്ടാരത്തില്‍, മറ്റ് രാജകീയ വസതികളിലും ഹാരിയ്ക്ക് എതിരെ രോഷം പുകയുന്നതായാണ് റിപ്പോര്‍ട്ട്. ഇത്തരമൊരു പുസ്തകം എഴുതുന്നതിന് പുറമെ ഇത് പ്രസിദ്ധീകരിക്കുന്ന സമയം മനഃപ്പൂര്‍വ്വം തെരഞ്ഞെടുത്തതാണെന്നാണ് ഇവരുടെ കുറ്റപ്പെടുത്തല്‍. ഹാരിയും, കുടുംബവും തമ്മിലുള്ള ബന്ധം മോശമായിരിക്കവെ പുസ്തകം എഴുതുന്നത് ഇതിലെ അവസാന ആണിയാകാന്‍ ഇടയുണ്ടെന്നും ശ്രോതസ്സുകള്‍ പറയുന്നു. 

ഒരു വര്‍ഷത്തോളമായി എഴുതി പൂര്‍ത്തീകരണത്തിലേക്ക് എത്തിയ കൈയെഴുത്ത് പ്രതി ഈ വര്‍ഷം പ്രസാധനത്തിന് നല്‍കും. തന്റെ ജീവിതത്തിന്റെ സത്യസന്ധമായ നേര്‍ക്കാഴ്ചയാകും പുസ്തകമെന്ന് ഹാരി ഉറപ്പ് നല്‍കിയിട്ടുണ്ട്. 2022-ലാണ് പുസ്തകം പുറത്തിറങ്ങുക. അതേസമയം രാജകുടുംബം രാജ്ഞിയുടെ ചരിത്രനേട്ടം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്. രാജകസേരയില്‍ 70 വര്‍ഷം പൂര്‍ത്തിയാക്കുന്ന ആദ്യ ബ്രിട്ടീഷ് അധിപതിയാണ് രാജ്ഞി.

എന്നാല്‍ ഈ ഘട്ടത്തില്‍ ഹാരി സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകള്‍ നടത്തിയാല്‍ ആഘോഷങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴുമെന്നാണ് ആശങ്ക. അടുത്ത ജൂണില്‍ ആഘോഷങ്ങള്‍ക്കായി ബക്കിംഗ്ഹാം കൊട്ടാരത്തിലെ ബാല്‍ക്കണിയില്‍ രാജകുടുംബത്തോടൊപ്പം ചേരാന്‍ ഹാരിയ്ക്കും, മെഗാനും, കുട്ടികള്‍ക്കും നല്‍കിയ ക്ഷണം പിന്‍വലിക്കാന്‍ വരെ സാധ്യതയുണ്ടെന്നാണ് ശ്രോതസ്സുകളുടെ പ്രവചനം. 




കൂടുതല്‍വാര്‍ത്തകള്‍.