CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 41 Minutes 35 Seconds Ago
Breaking Now

യുവതിക്ക് പാമ്പുകടിയേറ്റത് 12 തവണ; ശ്രീക്കുട്ടിയെ കാണാന്‍ വാവ സുരേഷ് എത്തി

ശ്രീക്കുട്ടിയ്‌ക്കൊപ്പമുള്ള ഫോട്ടോയും വാവ സുരേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

കുറവിലങ്ങാട് കളത്തൂര്‍ സ്വദേശിയായ ശ്രീക്കുട്ടി എന്ന് യുവതിക്ക് ജീവിതത്തില്‍ 12 തവണ പാമ്പുകടിയേറ്റു. എല്‍ എല്‍ ബി വിദ്യാര്‍ഥിനിയായ ശ്രീക്കുട്ടിയെ വീടിനകത്തും പരിസരപ്രദേശങ്ങളിലും വെച്ച് 12 തവണയാണ് പാമ്പുകടിയേറ്റത്. പ്രശസ്ത പാമ്പ് വിദഗ്ദ്ധനായ വാവാ സുരേഷ് കഴിഞ്ഞ ദിവസം ശ്രീക്കുട്ടിയെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. മൂന്നു അണലിയുടെയും നാലു മൂര്‍ഖന്‍പാമ്പിന്റെയും അഞ്ച് പ്രാവശ്യം ശങ്കുവരയന്‍ പാമ്പിന്റെയും കടികിട്ടിയതായി വാവാ സുരേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ശ്രീക്കുട്ടിയ്‌ക്കൊപ്പമുള്ള ഫോട്ടോയും വാവ സുരേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന കമന്റിന് വാവ സുരേഷ് നല്‍കിയ മറുപടി ഇങ്ങനെയാണ്. 'ചില ആള്‍ക്കാരുടെ ശരീരത്തില്‍ പാമ്പുകള്‍ക്ക് ഭക്ഷണം എന്ന് സെന്‍സ് ചെയ്യാന്‍ പറ്റുന്ന എന്തെങ്കിലും പ്രത്യേകത കാണും അതാണ് ഇവര്‍ക്ക് ഇത്രയും പ്രാവശ്യം കിട്ടുന്നത്'. വാവ സുരേഷിന്റെ ഈ കമന്റും ഏറെ ചര്‍ച്ചയായിട്ടുണ്ട്. ഈ കമന്റിന്റെ പേരില്‍ വാവ സുരേഷിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

വാവ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

നമസ്‌കാരം

ഇന്ന്13 9 2021 അങ്ങനെ എന്റെ ജീവിതത്തില്‍ ഒരു പ്രധാനപ്പെട്ട ദിവസം കൂടി ഇന്നൊരു പ്രധാനപ്പെട്ട വ്യക്തിയെ പരിചയപ്പെടാന്‍ കഴിഞ്ഞു കോട്ടയം ജില്ലയിലെ കുറവിലങ്ങാട് അടുത്ത് കളത്തൂര്‍ താമസിക്കുന്ന ശ്രീക്കുട്ടി എസ് എസ് നെ കാണുവാനും വിശേഷങ്ങള്‍ പങ്കു വെക്കാന്‍ കഴിഞ്ഞു കാരണം 12 പ്രാവശ്യം പാമ്പുകടിയേറ്റ അപകട നില തരണം ചെയ്തു ആ വ്യക്തിത്വത്തെ കാണാന്‍ ഞാനും സ്‌നേക് മാസ്റ്റര്‍ ടീംഒരുമിച്ച് പോയിരുന്നു സിബി സി ഡിയുടെയും ഷൈനി സി ബി യുടെയും മകളാണ് ശ്രീക്കുട്ടി എല്‍ എല്‍ ബി ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥിയാണ് സ്വപ്ന മോളാണ് അനുജത്തി വീടിന്റെ പരിസരത്തും വീടിനകത്തും വച്ച് 12 പ്രാവശ്യം പാമ്പ് കടിയേറ്റു. മൂന്നു അണലിയുടെയും നാലു മൂര്‍ഖന്‍പാമ്പിന്റെയും അഞ്ച് പ്രാവശ്യം ശങ്കുവരയന്‍ പാമ്പിന്റെയും കടികിട്ടിയിട്ടുണ്ട് ഞങ്ങളെ സ്‌നേഹിക്കുന്ന എല്ലാവരും ശ്രീ കുട്ടിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കു എന്ന് വിശ്വസിക്കുന്നു

എന്റെഎല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും

ശുഭദിനം നേരുന്നു

വാവ സുരേഷ്

 

 




കൂടുതല്‍വാര്‍ത്തകള്‍.