CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 3 Minutes 44 Seconds Ago
Breaking Now

തെറ്റായിപ്പോയി, നിങ്ങളെ വിഷമിപ്പിച്ചെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു; ആരാധകരോട് മാപ്പ് പറഞ്ഞ് പ്രിയങ്ക ചോപ്ര

ബോളിവുഡ് നടി പ്രിയങ്ക ചോപ്ര അവതരിപ്പിക്കുന്ന പുതിയ പരിപാടിയായ 'ആക്ടിവിസ്റ്റ്' വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകള്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഇതിനു പിന്നാലെ് താരം മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്.

സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകള്‍ പരസ്പരം മത്സരിക്കുകയും തങ്ങളുടെ ലക്ഷ്യം എന്താണെന്ന് സോഷ്യല്‍മീഡിയയിലോ അല്ലാതെയോ പ്രചരിപ്പിച്ച് ഏറ്റവുമധികം ധനസമാഹരണം നടത്തുന്നയാള്‍ വിജയിക്കുകയും ചെയ്യും എന്നതാണ് ആക്ടിവിസ്റ്റ് എന്ന പരിപാടിയുടെ ഉള്ളടക്കം. എന്നാല്‍ പരിപാടിയുടെ ഉള്ളടക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്.

സമൂഹത്തിന്റെ പല കോണുകളില്‍ നിന്നും ഉയരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി 5 എപ്പിസോഡുകള്‍ ഉണ്ടായിരുന്ന പ്രോഗ്രാം ഒറ്റ ഡോക്യുമെന്റെറി സ്‌റ്റൈല്‍ എപ്പിസോഡിലൂടെ നിര്‍ത്താനാണ് അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്.

പരിപാടിയ്‌ക്കെതിരായ പ്രതിഷേധങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ആക്ടിവിസ്റ്റിന്റെ അവതാരക കൂടിയായ പ്രിയങ്ക രംഗത്തെത്തിയിട്ടുണ്ട്.

ആക്ടിവിസം എന്നത് ഇത്തരത്തില്‍ കാണേണ്ട ഒന്നല്ല എന്ന കാര്യം താന്‍ മനസിലാക്കുന്നു ആക്ടിവിസ്റ്റ് എന്ന പരിപാടി തെറ്റായിപ്പോയി എന്നും ആ പരിപാടിയില്‍ പങ്കെടുത്തത് നിങ്ങളെ വിഷമിപ്പച്ചെങ്കില്‍ താന്‍ മാപ്പ് ചോദിക്കുന്നു എന്നുമാണ് പ്രിയങ്ക പറയുന്നത്.

'സമൂഹത്തില്‍ ഒരുപാട് ആളുകളുണ്ട്. ദിനംപ്രതി ഒത്തിരി കഷ്ടപ്പാടുകള്‍ സഹിച്ചും സമൂഹത്തിന് നന്മ ചെയ്യുന്നവരാണ് അവര്‍, ആരാലും അറിയപ്പെടാതെ പോവുന്നവരാണ് അവര്‍. അവരെ സമൂഹം തിരിച്ചറിയണം, സമൂഹത്തിനായുള്ള ഇത്തരം നല്ല പ്രവര്‍ത്തികളെ അഭിനന്ദിക്കണം,' താരം പറഞ്ഞു.

 

 




കൂടുതല്‍വാര്‍ത്തകള്‍.