പിതാവുമായി നടത്തിയ അവസാന സംഭാഷണങ്ങളെ കുറിച്ച് സംസാരിച്ച് ചാള്‍സ് രാജകുമാരന്. ഫിലിപ്പ് രാജകുമാരന്റെ 100-ാം ജന്മദിനത്തെ കുറിച്ചും, അതുമായി ബന്ധപ്പെട്ട ആഘോഷങ്ങളെ കുറിച്ചും സംസാരിച്ചപ്പോള്‍ പിതാവ് നല്കിയ പ്രതികരണവും വെയില്‍സ് രാജകുമാരന് പങ്കുവെച്ചു.
ഏപ്രില്‍ 8ന് വിന്‍ഡ്സറിലുള്ള എഡിന്‍ബര്‍ഗ് ഡ്യൂക്കിനെ വിളിക്കുകയും, ജൂണില്‍ വരാനിരിക്കുന്ന നൂറാം ജന്മദിനത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തെന്ന് ചാള്‍സ് അഭിമുഖത്തില്‍ പറഞ്ഞു. 'ഞങ്ങള്‍ ബര്ത്ത്ഡേയെ കുറിച്ച് സംസാരിക്കുകയായിരുന്നു', ആഘോഷത്തില്‍ താല്പര്യമില്ലാത്ത ഫിലിപ്പിനോട് ചാള്‍സ് അറിയിച്ചു.
പിതാവിന് കേള്‍ക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ വീണ്ടും ഒരുതവണ കൂടി ഉറക്കെ പറയേണ്ടിയും വന്നു. 'ഞങ്ങള്‍ ബര്ത്ത്ഡേയെ കുറിച്ച് സംസാരിക്കുകയായിരുന്നു. റിസപ്ഷന് നടത്തുന്ന കാര്യവും ആലോചിച്ചു', ചാള്‍സ് പറഞ്ഞു.
എന്നാല്‍ പിതാവിന്റെ പ്രതികരണം ഉടന്‍ വന്നെന്ന് ചാള്‍സ് സ്മരിക്കുന്നു. 'അതിന് ഞാന്‍ ജീവനോടെ ഉണ്ടാകേണ്ടതല്ലേ', ഫിലിപ്പ് ചോദിച്ചു. പിതാവ് ഈ വിധത്തില്‍ പ്രതികരിക്കുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് മറുപടി നല്‍കുകയും ചെയ്തു.
അന്തരിച്ച ഫിലിപ്പ് രാജകുമാരനെ കുറിച്ച് ചാള്‍സിന് പുറമെ മറ്റ് രാജകുടുംബാംഗങ്ങളും സംസാരിക്കുന്ന അഭിമുഖം സംപ്രേക്ഷണത്തിന് ഒരുങ്ങുകയാണ്. ഹാരി രാജകുമാരനും മുത്തശ്ശനെ കുറിച്ച് സംസാരിക്കാന്‍ പരിപാടിയില്‍ എത്തും.