CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 35 Seconds Ago
Breaking Now

ബ്രിട്ടനില്‍ ബൂസ്റ്റര്‍ ഡോസിന് ക്ഷണം ഇന്നുമുതല്‍; രാജ്യത്തിന്റെ 'പ്രതിരോധ മതില്‍' ശക്തിപ്പെടുത്തുമെന്ന് ഹെല്‍ത്ത് സെക്രട്ടറി; എന്‍എച്ച്എസ്, കെയര്‍ ജീവനക്കാര്‍ക്കും, 50ന് മുകളില്‍ പ്രായമുള്ളവര്‍ക്കും മൂന്നാം ഡോസിന് യോഗ്യത; ബുക്ക് ചെയ്യാന്‍ നാഷണല്‍ ബുക്കിംഗ് സര്‍വ്വീസ്

രണ്ടാം കൊറോണാവൈറസ് വാക്‌സിന്‍ ലഭിച്ച് ആറ് മാസമെങ്കിലും പൂര്‍ത്തിയാക്കിയവരാണ് ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടതെന്ന് ജോയിന്റ് കമ്മിറ്റി ഓണ്‍ വാക്‌സിനേഷന്‍ & ഇമ്മ്യൂണൈസേഷന്‍

ഇംഗ്ലണ്ടിലെ 1.5 മില്ല്യണ്‍ ജനങ്ങള്‍ക്ക് കൊവിഡ്-19 ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള ക്ഷണം ഇന്നുമുതല്‍ അയച്ചുതുടങ്ങും. ഫ്രണ്ട്‌ലൈന്‍ വര്‍ക്കേഴ്‌സിന്റെയും, രോഗസാധ്യത ഏറിയവരെയും 'ടോപ്പ് അപ്പ്' ചെയ്യാനാണ് സര്‍ക്കാരിന്റെ തയ്യാറെടുപ്പ്. നാഷണല്‍ ബുക്കിംഗ് സര്‍വ്വീസ് വഴിയാണ് മൂന്നാം ഡോസ് ബുക്ക് ചെയ്യേണ്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് ടെക്സ്റ്റ് സന്ദേശങ്ങളാണ് ഇന്ന് അയയ്ക്കുന്നത്. യോഗ്യതയുള്ളവര്‍ക്ക് കത്തുകള്‍ ഈ ആഴ്ച തന്നെ അയയ്ക്കും. 

രാജ്യത്തിന്റെ പ്രതിരോധ മതില്‍ ശക്തിപ്പെടുത്താന്‍ ബൂസ്റ്റര്‍ ഡോസുകള്‍ സഹായിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. വൈറസിനെ വരാനിരിക്കുന്ന വിന്റര്‍ മാസങ്ങളില്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ ഇത് അനിവാര്യമാണെന്നും ജാവിദ് കൂട്ടിച്ചേര്‍ത്തു. നാഷണല്‍ ബുക്കിംഗ് സര്‍വ്വീസ് ഉപയോഗിച്ച് അനായാസം ബൂസ്റ്റര്‍ വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ കഴിയുമെന്നതാണ് ഹെല്‍ത്ത് സെക്രട്ടറി എടുത്ത് പറയുന്ന കാര്യം. 

ആദ്യ ഘട്ടത്തില്‍ ഒന്‍പത് മുന്‍ഗണനാ വിഭാഗങ്ങള്‍ക്കാണ് മൂന്നാം ഡോസ് നല്‍കുന്നത്. 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, പ്രായമായവര്‍ക്കൊപ്പം താമസിക്കുന്നവര്‍, കെയര്‍ ഹോമില്‍ ജോലി ചെയ്യുന്നവര്‍, ഫ്രണ്ട്‌ലൈന്‍ ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ ജീവനക്കാര്‍ എന്നിവര്‍ ഇതില്‍ പെടുന്നു. 16 മുതല്‍ 65 വരെ പ്രായത്തിലുള്ള ക്ലിനിക്കല്‍ കാരണങ്ങളാല്‍ രോഗസാധ്യത ഏറിയവര്‍ക്കും ബൂസ്റ്റര്‍ ഡോസിന് യോഗ്യതയുണ്ട്. 

രണ്ടാം കൊറോണാവൈറസ് വാക്‌സിന്‍ ലഭിച്ച് ആറ് മാസമെങ്കിലും പൂര്‍ത്തിയാക്കിയവരാണ് ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടതെന്ന് ജോയിന്റ് കമ്മിറ്റി ഓണ്‍ വാക്‌സിനേഷന്‍ & ഇമ്മ്യൂണൈസേഷന്‍ പറഞ്ഞു. ആദ്യ ഡോസുകള്‍ ഏത് ബ്രാന്‍ഡ് സ്വീകരിച്ചവര്‍ക്കും മൂന്നാം ഡോസ് ഫിസര്‍ വാക്‌സിനാണ് നല്‍കുക. ഇംഗ്ലണ്ടിന് പുറമെ വെയില്‍സ്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലും ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കും. 




കൂടുതല്‍വാര്‍ത്തകള്‍.