CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 56 Minutes 41 Seconds Ago
Breaking Now

സ്വതന്ത്ര വ്യാപാര കരാര്‍ മോഹിച്ച് വൈറ്റ് ഹൗസിലെത്തിയ ബോറിസിനെ വെറുംകൈയോടെ മടക്കി ബൈഡന്‍! വേണമെങ്കില്‍ നിലവിലുള്ള യുഎസ്-കാനഡ-മെക്‌സിക്കോ കരാറില്‍ ഭാഗമാകാം; അഫ്ഗാന്‍ പ്രതിസന്ധിക്ക് ശേഷം ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിച്ച പ്രധാനമന്ത്രിക്ക് 'തണുപ്പന്‍' പ്രതികരണം

പോസ്റ്റ് ബ്രക്‌സിറ്റ് യുഎസ്-യുകെ വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമെന്ന സൂചനയും പ്രസിഡന്റ് നല്‍കി

യുഎസുമായി ട്രാന്‍സ്അറ്റ്‌ലാന്റിക് വ്യാപാര കരാര്‍ നേടാമെന്ന യുകെയുടെ മോഹത്തിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ച് ജോ ബൈഡന്‍. നിലവിലുള്ള യുഎസ്- കാനഡ- മെക്‌സിക്കോ കരാറിന്റെ ഭാഗമായി മാറാനുള്ള നീക്കത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പ്രധാനമന്ത്രിയായ ശേഷം വൈറ്റ് ഹൗസില്‍ ആദ്യത്തെ സന്ദര്‍ശനത്തിന് എത്തിയ ബോറിസ് ജോണ്‍സനെ പ്രസിഡന്റ് ബൈഡന്‍ വെറുംകൈയോടെ യാത്രയാക്കുകയാണ് ചെയ്തത്. 

വ്യാപാര കരാര്‍ സംബന്ധിച്ചുള്ള ബോറിസിന്റെ ചര്‍ച്ചകള്‍ക്ക് ബൈഡന്‍ പ്രോത്സാഹനം നല്‍കിയില്ല. 'ഈ വിഷയം നമുക്ക് സംസാരിച്ച് തീരുമാനിക്കാം' എന്നായിരുന്നു പ്രസിഡന്റിന്റെ മറുപടി. ഇതോടെയാണ് അമേരിക്കന്‍ വിപണിയിലേക്ക് കടക്കാനായി യുഎസ്- മെക്‌സിക്കോ- കാനഡ കരാറില്‍ ചേരാനുള്ള വഴി യുകെ തേടുന്നത്. എന്നാല്‍ മെക്‌സിക്കന്‍, കനേഡിയന്‍ കയറ്റുമതിക്കൊപ്പമാകും ബ്രിട്ടീഷ് ഉത്പന്നങ്ങളും സ്ഥാനം പിടിക്കുക. 

യുഎസുമായി സ്വതന്ത്ര വ്യാപാര കരാര്‍ നേടാന്‍ കഴിയുമെന്ന് പ്രതീക്ഷ നല്‍കുന്ന നിരവധി വിഷയങ്ങളുണ്ടെന്നാണ് മാന്‍ഹാട്ടണില്‍ ബോറിസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ വൈറ്റ് ഹൗസില്‍ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടന്നപ്പോള്‍ വിഷയത്തില്‍ തണുപ്പന്‍ പ്രതികരണമാണ് നേരിട്ടത്. കൂടാതെ ബ്രക്‌സിറ്റും, ഇതുമൂലം നോര്‍ത്തേണ്‍ അയര്‍ലണ്ട് പ്രോട്ടോകോള്‍ നേരിടുന്ന പ്രശ്‌നങ്ങളുമാണ് ബൈഡന്‍ എടുത്തിട്ടത്. 

അതേസമയം ബ്രിട്ടീഷ് ബീഫ് ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയത് പുരോഗതിയായി ബോറിസ് സ്വാഗതം ചെയ്തു. ആടിന്റെ കാര്യവും ചര്‍ച്ച ചെയ്യുമെന്ന് കൂട്ടിച്ചേര്‍ത്ത് പോസ്റ്റ് ബ്രക്‌സിറ്റ് യുഎസ്-യുകെ വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമെന്ന സൂചനയും പ്രസിഡന്റ് നല്‍കി. 




കൂടുതല്‍വാര്‍ത്തകള്‍.