CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 21 Minutes 34 Seconds Ago
Breaking Now

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി മോദി യുഎസില്‍ ; ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും

2014 ല്‍ പ്രധനമന്ത്രി ആയ ശേഷമുള്ള മോദിയുടെ 7 ാമത് യുഎസ് സന്ദര്‍ശനമാണിത്,

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസില്‍ എത്തി. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരം ക്വാഡ് നേതാക്കളുടെ ആദ്യത്തെ നേരിട്ടുള്ള ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം. പ്രധാനമന്ത്രി യു.എന്‍ പൊതുസഭയിലും സംസാരിക്കും.

യുഎസ് സന്ദര്‍ശനത്തിനായി ബുധനാഴ്ച അമേരിക്കയിലേക്ക് പോയ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച പുലര്‍ച്ചെ 3.30ന് വാഷിംഗ്ടണ്‍ ഡിസിയിലെ ആന്‍ഡ്രൂസ് എയര്‍ബേസില്‍ ഇറങ്ങി. ഊഷ്മളമായ സ്വീകരണമാണ് മോദിക്ക് ലഭിച്ചത്. അമേരിക്കയിലെ ഇന്ത്യാക്കാര്‍ ഇന്ത്യന്‍ പതാക വീശിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. സ്വീകരണത്തിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു.

2014 ല്‍ പ്രധനമന്ത്രി ആയ ശേഷമുള്ള മോദിയുടെ 7 ാമത് യുഎസ് സന്ദര്‍ശനമാണിത്, ഈ സന്ദര്‍ശനം യുഎസുമായുള്ള ഇന്ത്യയുടെ നയതന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ജപ്പാനും ഓസ്‌ട്രേലിയയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഉള്ള അവസരമാണ് എന്ന് മോദി പറഞ്ഞു. പ്രസിഡന്റ് ബൈഡനുമായുള്ള കൂടിക്കാഴ്ചയില്‍, ഇന്ത്യയുഎസ് സമഗ്ര ആഗോള നയതന്ത്ര പങ്കാളിത്തം അവലോകനം ചെയ്യുമെന്നും പരസ്പര താല്‍പ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.