CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 33 Minutes 49 Seconds Ago
Breaking Now

5000 വിദേശ ലോറി ഡ്രൈവര്‍മാര്‍ക്ക് ഉടന്‍ വിസ നല്‍കാന്‍ ബോറിസ് ജോണ്‍സണ്‍ ; ഡ്രൈവിംഗ് ടെസ്റ്റുകള്‍ പട്ടാളത്തിന് കീഴില്‍ ; ഇന്ധന ക്ഷാമം തടയാന്‍ അടിയന്തര നടപടി

നിലവില്‍ 90000 ഡ്രൈവര്‍മാരുടെ കുറവാണ് ബ്രിട്ടനിലുള്ളത്.

ലോറി ഡ്രൈവര്‍മാരുടെ ക്ഷാമം ഇന്ധന വിതരണത്തെ ബാധിച്ചതോടെ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ ആളുകള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങി. ഇതുവലിയ ഗതാഗത കുരുക്ക് സൃഷ്ടിക്കുകയാണ്. സമ്പദ് വ്യവസ്ഥയെ തന്നെ ഇതു ബാധിക്കുമെന്ന അവസ്ഥയില്‍ ശക്തമായ നീക്കത്തിനൊരുങ്ങുകയാണ് സര്‍ക്കാര്‍. 5000 വിദേശ ലോറി ഡ്രൈവര്‍മാര്‍ക്ക് ഉടന്‍ വിസ നല്‍കാനൊരുങ്ങുകയാണ് ബോറിസ്. 

ഡ്രൈവര്‍ ക്ഷാമം തുടര്‍ന്നാല്‍ ഇന്ധന ക്ഷാമം രൂക്ഷമാകുമെന്ന അവസ്ഥയിലാണ് പുതിയ നീക്കം. വിദേശ ഡ്രൈവര്‍മാര്‍ക്ക് വിസ നല്‍കുന്നതിനൊപ്പം എച്ച് ജിവി ലൈസന്‍സിനുള്ള ടെസ്റ്റ് നടത്തുവാന്‍ സൈന്യത്തെ ഉപയോഗിക്കാനും ആലോചനയുണ്ട്.

നിലവില്‍ 90000 ഡ്രൈവര്‍മാരുടെ കുറവാണ് ബ്രിട്ടനിലുള്ളത്. കോവിഡ് പ്രതിസന്ധിയില്‍ ഡ്രൈവിങ്ങ് ടെസ്റ്റുകള്‍ നടത്താത്തതും തിരിച്ചടിയായി. ലോക്ക്ഡൗണ്‍ തുടങ്ങി സ്വന്തം നാട്ടിലേക്ക് കുറേ പേര്‍ മടങ്ങിയതും പ്രതിസന്ധി സൃഷ്ടിച്ചു. 

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രക്‌സിറ്റിലൂടെ യുകെ മാറിയതും പുതിയ ക്ഷാമത്തിന് കാരണമാണ്.

സൂപ്പര്‍മാര്‍ക്കറ്റുകളെയെല്ലാം ഡ്രൈവര്‍മാരുടെ ഒഴിവ് കാര്യമായി ബാധിച്ചു കഴിഞ്ഞു. സാധനങ്ങള്‍ ലഭ്യമാകാതെ വരുന്നതില്‍ ജനങ്ങളും അതൃപ്തിയിലാണ്.

ഇന്ധന ക്ഷാമവും പൊതുജനത്തെ ബാധിക്കുന്നുണ്ട്. വാഹനത്തില്‍ പെട്രോളടിക്കാനിറങ്ങുന്നവരുടെ തിരക്കാണ് നിരത്തില്‍. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സ്റ്റോക്ക് തീരുന്നതോടെ പലയിടത്തും അടച്ചുപൂട്ടേണ്ട അവസ്ഥയാണ്.




കൂടുതല്‍വാര്‍ത്തകള്‍.